CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 17 Minutes 11 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പ പൂജയ്ക്കുള്ള ഒരുക്കം തുടങ്ങി

ബ്രിസ്റ്റോള്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ( വൃശ്ചികം 6)നവംബര്‍ 22 ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ വൈകീട്ട് നാലു മണിവരെ ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വച്ച് നടത്തപ്പെടുന്നതാണ് .

രാവിലെ ഗണപതിഹോമം,വിളക്കുപൂജ,ആവാഹനം എന്നീ കര്‍മ്മങ്ങളോടു കൂടി പൂജ ആരംഭിക്കും.അതിന് ശേഷം 11.30ന് കലാലയയുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഗാനാഞ്ജലി,ശേഷം പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ സണ്ണി സാര്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന,ശ്രീ പ്രമോദ് കുമാര്‍ പിള്ളയുടെ നേതൃത്വത്തില്‍ അയ്യപ്പ ഭജനഘോഷണം എന്നീ പരിപാടികളുണ്ടായിരിക്കുന്നതാണ്.രണ്ട് മണി മുതല്‍ പടിപൂജ,2.30ന് മഹാ ദീപാരാധന,3 മണിമുതൽ അന്നദാനം.

കുംഭകോണം ശ്രീ വെങ്കിടേശ്വര സ്വാമികളുടെ കാര്‍മികത്വത്തിലാണ് പൂജകള്‍ നടക്കുന്നത്. അയ്യപ്പ പൂജയുടെ വിജയകരമായ നടത്തിപ്പിനായി ശ്രീ. സുദര്‍ശനന്‍നായരുടെ നേതൃത്വത്തില്‍ സമാജം അംഗങ്ങൾ  പ്രവര്‍ത്തിച്ച് വരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.