എല്ലാവര്‍ഷവും ചെറിയ നൊയമ്പ് കാലത്ത് കേരളാ കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തിവരുന്ന നവീകരണ ധ്യാനത്തിന് നവംബര്‍ 28ന് തുടക്കം.അതിരമ്പുഴ കാരിസ് ഭവന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ കുര്യന് കാരിക്കല്‍ (കാരിയച്ചന്‍) MSFS ആണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് .
സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നവംബര്‍ 28ന് വൈകീട്ട് 5 മണി മുതല്‍ 8 വരേയും 29ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരേയും 30ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 6 വരെയുമാണ് ധ്യാന സമയം.
വാര്‍ഷിക നവീകരണ ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന,വിവാഹം,കുടുംബം മാതാപിതാക്കളും മക്കളും,മരിയ ഭക്തി.കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്,പ്രാര്‍ത്ഥനയിലൂടെ കുട്ടികളുടെ പരിപാലനം എന്നീ വിഷയങ്ങളെ പറ്റി പ്രബോധനങ്ങളുണ്ടായിരിക്കും.ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണവും സൗഖ്യപ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
വാര്‍ഷിക നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പുതിയ നവീകരണം നേടുവാന്‍ എല്ലാവരേയും ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്മറ്റി ഫസാര്‍ക്കലി ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.സുരക്ഷിതമായ ഫ്രീ കാര്‍ പാര്‍ക്കിങ്ങ് ലഭ്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോം തോമസ്-0757724 9750
ജെസി ജിമ്മി-07951980102
ജോര്‍ജ് കുട്ടി-01515258388
കുഞ്ഞുമോള്‍-07753505011,മിനി സുനില്‍-07875655224
ധ്യാനം നടക്കുന്ന പള്ളിയുടെ അഡ്രസ്
ST PHILOMINAS RE CHURCH
SPARROW HALL ROAD
LIVERPOOL
L9 6BU