CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 22 Seconds Ago
Breaking Now

യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്ക് കിരീടം,ജ്യോതിക പാലയ്ക്കല്‍,അക്ഷയ റോസ് ജേക്കബ് എന്നിവര്‍ കലാതിലകം

യുക്മ  മിഡ്‌ലാന്‍ഡ്‌സ്  റീജിയന്റെ കലാമേളയ്ക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. ദിവസം മുഴുവന്‍ നീണ്ടു നിന്ന ആവേശ ഭരിതമായ കലാമേള അംഗ സംഘടനകളുടെ പ്രാതിനിധ്യം കൊണ്ടും പരിപാടികളുടെ നിലവാരം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു.ചിട്ടയായ പരിശീലനത്തിന് ശേഷം അവതരിക്കപ്പെട്ട വൈവധ്യമാര്‍ന്ന പരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി.വാശിയേറിയ മത്സരത്തിനൊടുവില്‍ 146 പോയിന്റ് നേടിലെസ്റ്റര്‍ കേരള കമ്യൂണിറ്റി ഓവറോള്‍ കിരീടം നേടി. വാല്‍സാല്‍ മൈക്കയിലെ ജ്യോതിക പാലയ്ക്കല്‍ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയി്!ലെ  അക്ഷയ റോസ് ജേക്കബ് എന്നിവര്‍  കലാതിലക പ്പട്ടം  പങ്കിട്ടു.ആതിഥേയരായ ടങഅ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് (60 പോയിന്റ് ) വാല്‍സാല്‍  മൈക്ക  (59 പോയിന്റ്) എന്നീ സംഘടനകള്‍ പോയിന്റ് നിലയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

യുക്മ കലാപ്രതിഭപട്ടത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാട്യ ഇനങ്ങളിലും നാട്യേതര ഇനങ്ങളിലും ഒരുപോലെ സമ്മാനാര്‍ഹര്‍ ആയവര്‍ ഇല്ലാത്തതിനാല്‍ റീജിയണല്‍ ലവലില്‍ കലാപ്രതിഭ പട്ടം ആര്‍ക്കും ലഭിച്ചില്ല.

രാവിലെ പത്തുമണിക്ക് നടന്ന സമ്മേളനത്തില്‍ കലാമേളയുടെ ഔദ്യോകിക ഉദ്ഘാടനം ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ സുദീപ്  ഗോസാമി നിര്‍വഹിച്ചുയുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ്  റോയി ഫ്രാന്‍സിസ് അധ്യക്ഷത  വഹിച്ച ചടങ്ങില്‍ റീജണല്‍ സെക്രട്ടറി പീറ്റര്‍ ജോസഫ്  സ്വാഗതം ആശംസിച്ചു. യുക്മ  നാഷണല്‍ പ്രസിഡന്റ് വിജി കെ പി , വൈസ് പ്രസിഡണ്ട്  ബീന സെന്‍സ്,നാഷണല്‍ കമ്മറ്റിയംഗം ബിനു മാത്യു.ടങഅ പ്രസിഡണ്ട് ബിജു ടി ജോസഫ്. റീജണല്‍ ഭാരവാഹികളായ കുരുവിള,ജെയിംസ്,ആനി,,സുരേഷ്,അനീഷ്,ലിജോ ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം  മൂന്ന് രണ്ടു വേദികളിലായി ഇടവേളകളില്ലാതെ മത്സരങ്ങള്‍ നടത്തുകയായിരുന്നു. വിവിധ കമ്മിറ്റി അംഗങ്ങള്‍  പരാതിക്കിട നല്‍കാതെ മല്‍സരങ്ങള്‍ നടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയുണ്ടായി. വിവിധ മത്സരയിനങ്ങളിലായി അഞ്ഞൂറോളം കലാകാരന്മാരും കലാകാരികളും മാറ്റുരച്ചപ്പോള്‍ അത്യന്തം വാശിയേറിയ മത്സരങ്ങളായിരുന്നു എല്ലാ വിഭാഗത്തിലും അരങ്ങേറിയത്.

വൈകിട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം ബഹുമാനപ്പെട്ട കേരള സാംസ്‌ക്കാരിക/പ്രവാസികാര വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വച്ച് യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേളയുടെ ലോഗോ   ബഹുമാനപ്പെട്ട മന്ത്രി  പ്രകാശനം  ചെയ്തു. നവംബര്‍ എട്ടാം തീയതി ലെസ്റ്ററില്‍ വച്ച് നടക്കുന്ന  യുക്മ നാഷണല്‍ കലാമേള വേദിയെ മുന്‍ കൂട്ടി തീരുമാനിച്ചത് അനുസരിച്ച് 'സ്വാതിതിരുനാള്‍ നഗര്‍' എന്ന് അദ്ദേഹം നാമകരണം ചെയ്യുകയും ചെയ്തു.

 

തികഞ്ഞ മത്സര ബുദ്ധിയോടെ കുട്ടികളെ കലാമേളയില്‍ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ കാണിച്ച ആര്‍ജവംയുക്മയെ മിഡ്‌ലാന്‍ഡ്‌സ് മലയാളികള്‍ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിന് ദൃഷ്ടാന്തമായി.ഓരോ സ്‌റ്റെജിലെയും 

മത്സരാര്‍ത്ഥികള്‍ക്ക് കാണികള്‍ നല്‍കിയ പ്രോത്സാഹനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കലാമേള ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കമ്മിറ്റി പ്രത്യേകം നന്ദി പ്രകടിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.