CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 23 Seconds Ago
Breaking Now

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയിലും ; വിശ്വപ്രസിദ്ധ നഗര പിതാക്കന്മാരെ വെല്ലുവിളിച്ച് ഓസ്‌ട്രേലിയന്‍ മേയര്‍

മരം നടനായി മലയാളത്തിന്റെ മഹാനടന്‍ നടത്തിയ വെല്ലുവിളി ലോകരാജ്യങ്ങള്‍ ഏറ്റെടുക്കുന്നു .ഓസ്ട്രലിയയുടെ ദ്വീപ് സംസ്ഥാനവും ശുദ്ധപ്രകൃതിക്കു പേര് കേട്ടതുമായ   ടാസ്മനിയയുടെ തലസ്ഥാന നഗരിയിലെ ടോലോസ പാര്‍ക്കില്‍ 'ഗം ട്രീ'   നട്ടുകൊണ്ട് ഗ്ലെനോര്‍ക്കി മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിട് ആണ് മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയില്‍ എത്തിച്ചത് .ആസ്‌ട്രേലിയയും ഇന്ത്യയുമായുള്ള സൗഹൃദത്തിനു ഇത് മുതല്‍ കൂട്ടാകുമെന്നു  പറഞ്ഞ മേയര്‍ മരത്തിനു ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ബഹുമാനാര്‍ത്ഥം ഗാന്ധി എന്ന പേരും നല്കി .മരം നടനായി മെല്‍ബണ്‍,സിഡ്‌നി ,ന്യൂ യോര്‍ക്ക് ,പാരീസ് ,ലണ്ടന്‍, മേയര്‍മാരെ അദ്ദേഹം വെല്ലു വിളിച്ചു. 

 

മലീമസമായി കൊണ്ടിരിക്കുന്ന ഭൂമിക്കു മൈ ട്രീ ചല്ലഞ്ച് ഒരു ആശ്വാസം ആണന്നു പറഞ്ഞ മേയര്‍ ഇത്തരം ഒരു ആശയത്തിനു രൂപം കൊടുത്ത മമ്മൂട്ടിയോട് പ്രകൃതിയെ സ്‌നേഹിക്കുന്ന ലോകത്തിന്റെ പ്രത്യേക നന്ദി  അറിയിച്ചു .ടാസ്മാനിയ യിലേക്ക് മമ്മൂട്ടിയെ ക്ഷണിച്ച മേയര്‍ , ഗാന്ധിജിയുടെ പേരില്‍ വളരുന്ന വൃക്ഷം സ്ഥിതി ചെയ്യുന്ന ടോലോസ പാര്‍ക്ക് മമ്മൂട്ടി സന്ദര്‍ശിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

 

ഇന്ത്യന്‍ സംസ്‌കാരത്തെയും ഇന്ത്യയിലെ സംഭവ വികാസങ്ങളും ഏറെ താല്‍പ്പര്യത്തോടെ നോക്കി കണ്ടിരുന്ന മേയര്‍ ഇന്റര്‍നെറ്റിലൂടെയാണ് മമ്മൂട്ടി തുടങ്ങി വച്ച മൈ ട്രീ ചാല്ലഞ്ചിനെ കുറിച്ച് അറിഞ്ഞത് .തുടര്‍ന്ന് തന്റെ സുഹൃത്തും ടാസ്മനിയയിലെ മള്‍ട്ടി കള്ച്ചരല്‍ വിമന്‍സ് കൗണ്‍സില്‍ ചെയര്‍ പേഴ്‌സനും മലയാളിയുമായ സജിനി സുമാരുമായി ഈ കാര്യം ചര്ച്ച ചെയ്ത മേയര്‍ പദ്ധതി ഏറ്റെടുക്കാന്‍ താല്പ്പര്യം കാണിക്കുകയായിരുന്നു  .പിന്നീടു  ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്ന മമ്മൂട്ടിയുടെ പി ആര്‍ ഓ യും ,മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഇന്റര്‍ നാഷണല്‍ പ്രസിഡന്റുമായ റോബര്‍ട്ട് കുരിയാക്കൊസിനെ വിളിച്ചു വരുത്തിയ മേയര്‍  മൈ ട്രീ ചാല്ലഞ്ചിന്റെ വിശദംശങ്ങല്‍  താല്പ്പര്യ പൂര്‍വ്വം മനസ്സിലാക്കി പദ്ധതി പ്രാവര്ത്തികം ആക്കുകയായിരുന്നു . 

 

സജിനി സുമാരിനെയും റോബര്‍ട്ട് കുരിയാക്കൊസിനെയും കൂടാതെ ഓസ്‌ട്രേലിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ കൗണ്‍സിലിലെ ചൈനയുടെ പ്രതിനിധിറബേക്ക കൊങ്ങ് , ഓസ്‌ട്രേലിയയിലെ വിവിധ ഇന്ത്യന്‍  സംഘടനകളുടെ പ്രതിനിധികളായ ഷാജി ജോസഫ് കളപ്പുരക്കല്‍ ,ടോമി ജോസഫ് പള്ളിക്കുന്നേല്‍ ,റോയി മാത്യു വേണാട് ,സോജന്‍ ജോസഫ് പരതംമാക്കില്‍ ,റിജു ജോഷ്വ ,അഖില്‍ ടോമി തുടങ്ങിയവര്‍  സംബന്ധിച്ചു.മൈ ട്രീ ചാല്ലഞ്ചിന്റെ ഭാഗമായി നട്ട മരത്തിന്റെ സംരക്ഷണ ചുമതല ഗ്ലെനോര്‍ക്കി കോര്‍പ്പറേഷനാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.