CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 2 Seconds Ago
Breaking Now

ഓ ഐ സി സിക്കിത് ധന്യ നിമിഷം; നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ മന്ത്രിയുടെ ആഹ്വാനം

ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫുരാജ്യങ്ങളില്‍ മാത്രമൊതുങ്ങിനിന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് നോര്‍ക്കയുടെ ചാര്‍ജ് വഹിക്കുന്ന പ്രവാസികാര്യ വകുപ്പ് മന്ത്രി ശ്രി.കെ സി ജോസഫ് പ്രഖ്യാപിച്ചു.മൂന്നു ദിവസത്തെ റീജണല്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ അദ്ദേഹം ഓ ഐ സി സി ഔദ്യോാഗിക വിഭാഗം നേതാക്കളുമായി നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.നോര്ക്കയുടെ സേവനം പരമാവധി പ്രയൊജനപ്പെടുത്തുവാനും പങ്കാളികളാ  കാനും അദ്ദേഹം ആവശ്യപ്പെട്ടു .ഓ ഐ സി സി യുകെ  മുന്കയ്യെടുത്ത് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും നോര്‍ക്കയില്‍ എത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ചു . മലയാളികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ നോര്‍ക്ക സെക്രടറി റാണി ജോര്ജ്ജ്( ഐ എ എസ്),നോര്‍ക്ക അടീഷണല്‍ സെക്രെടറി ആര്‍ എസ് കണ്ണന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവുമായി നേതാക്കള്‍ ചര്ച്ച നടത്തി.

ഞായറാഴ്ച ഉച്ചക്ക് ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മന്ത്രി ശ്രീ. കെ.സി ജോസഫിനും പത്‌നിയ്ക്കും ഒ.ഐ.സി.സി യു.കെ ഔദ്യോഗിക വിഭാഗം കണവീനെര്‍ ടി.ഹരിദാസിന്റെ നേത്രിത്വത്തില്‍ ഉജ്വല വരവേല്‍പ്പാണ് നല്കിയത്.ശനിയാഴ്ച മലബാര് ജങ്ഷന്‍ ഹോട്ടലില്‍ വച്ച് നടന്ന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു.ടി.ഹരിദാസ് അദ്യക്ഷത വഹിച്ച യോഗത്തില്‍ നോര്ക്ക സെക്രടറി റാണി ജോര്ജ്ജ് (ഐ എ

 എസ്),നോര്ക്ക അഡീഷണല്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍,മുന്‍ ഡല്‍ഹി യുത്ത് കോണ്‍ഗ്രസ് ഭാരവാഹിയും സൗത്ത് പാര്‍്ക്ക് മേയറുമായ സുനില്‍ ചോപ്ര,ഹൈക്കമമീഷന്‍ പ്രതിനിധി പ്രിത്വിരാജ് സിംഗ് തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗത്തില്‍ വിവധ റീജിയനില്‍ നിന്നുള്ള ഭാരവാഹികളായ ബേബിക്കുട്ടി ജോര്‍ജ്,സുനില്‍ രവീന്ദ്രന്‍,ബിജു കാരിയില്‍ ,ബിജു ഗോപിനാദ്,സുനു ദത്ത്,ബിജു കോശി,ജയിന്‍ ലാല്‍,ജവഹര്‍ തുടങ്ങിയവര്‍  സംസാരിച്ചു.ദേശീയ കമ്മിറ്റിയംഗം ഗിരി മാധവന്‍ നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.