CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 39 Seconds Ago
Breaking Now

തെറ്റിദ്ധരിപ്പിച്ചവര്‍ക്കുള്ള മറുപടിയുമായി യുക്മ ; കലാമേളകളുടെ വിജയത്തില്‍ വിറളി പൂണ്ടവര്‍ക്കിത് ശക്തമായ താക്കീത്

യുക്മ കലാമേളകളിലും ഫോബ്മ കലാമേളകളിലും ഒരുമിച്ച് പങ്കെടുക്കാം എന്ന പ്രചരണം തികച്ചും തെറ്റാണ്. യുക്മ കലാമേളകള്‍ യുക്മയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ്.

യുക്മ കലാമേളകളിലെ വന്‍ ജന പങ്കാളിത്തം കണ്ടു വിറളി പൂണ്ട സ്വകാര്യ സംഘടന യുക്മയിലെ അംഗ അസോസിയേഷനുകളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ട് എങ്ങനെയും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് അവര്‍ക്കുള്ള ശക്തമായ മറുപടിയുമായി യുക്മ നാഷണല്‍ കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്. യുക്മ കലാമേളയ്ക്ക് ബദലായി കലാമേള പ്രഖ്യാപിച്ചു വിരലില്‍ എണ്ണാവുന്ന ആളുകളുടെ മാത്രം പങ്കാളിത്തം ഉണ്ടായതും സംഘാടക പിഴവുകളുടെ തുടര്‍ക്കഥയായി സമാന്തര കലാമേളകള്‍ മാറുകയും  ചെയ്തതിനാല്‍ ആണ് നുണ പ്രചരണം നടത്തി യുക്മയില്‍ നിന്നും ആളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്താന്‍ ഈ സ്വകാര്യ സംഘടനാ നടത്തിപ്പുകാരെ പ്രേരിപ്പിക്കുന്നത്. ഇക്കാരണത്താലാണ് യുക്മ ഇക്കാര്യം ചര്‍ച്ച ചെയ്തതും അംഗ അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം കൊടുക്കുന്നതും. ഇക്കാര്യത്തില്‍ യുക്മ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍ യുക്മ അംഗ അസോസിയേഷനുകള്‍ക്കയച്ച മെയിലിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.

 

 

വിവിധ യുക്മ റീജിയണല്‍ കലാമേളകള്‍ വളരെ ഭംഗിയായി നടന്നു വരികയാണല്ലോ. ഇതേ സമയത്ത് തന്നെ യുക്മക്ക് ബദലായി രൂപം കൊണ്ട്, യുക്മയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമാന്തര സംഘടനയും കലാമേളകള്‍ പ്രഖ്യാപിക്കുകയും യുക്മ അംഗ അസോസിയേഷനുകളില്‍ പല വിധത്തിലുള്ള ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് യുക്മ നാഷണല്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. അതില്‍ പ്രധാനമായ ഒന്ന് ഫോബ്മ കലാമേളകളിലും യുക്മ കലാമേളകളിലും ഒരേ സമയം പങ്കെടുക്കാമെന്ന രീതിയില്‍ ഉള്ള ഒരു പ്രചാരണമാണ്. ഇക്കാര്യം യുക്മ നാഷണല്‍ കമ്മറ്റി അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും താഴെ പറയുന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യുകയുണ്ടായി. യുക്മ റീജിയണല്‍ കമ്മറ്റികളും  അംഗ അസോസിയേഷനുകളും ഈ തീരുമാനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി എടുത്ത് വേണം കലാമേളകള്‍ നടത്താന്‍ എന്ന് അഭ്യര്‍ഥിക്കുന്നു.

 

യുക്മ കലാമേളകളിലും ഫോബ്മ കലാമേളകളിലും ഒരുമിച്ച് പങ്കെടുക്കാം എന്ന പ്രചരണം തികച്ചും തെറ്റാണ്. യുക്മ കലാമേളകള്‍ യുക്മയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ്. ഫോബ്മ കലാമേളകളില്‍ പങ്കെടുത്ത ആളുകള്‍ യുക്മ കലാമേളകളില്‍ പങ്കെടുക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കാതിരിക്കാന്‍ എല്ലാ കലാമേള കമ്മറ്റികളും ശ്രദ്ധിക്കേണ്ടതാണ്.

 

ഫോബ്മ കലാമേളകളില്‍ പങ്കെടുത്ത ആളുകള്‍ അത് മറച്ച് വെച്ച് യുക്മ കലാമേളകളില്‍  പങ്കെടുത്താല്‍ മത്സരഫല പ്രഖ്യാപനത്തിന് ശേഷമാണെങ്കില്‍ പോലും ഇക്കാര്യം കലാമേള കമ്മറ്റിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ ആ മത്സരാര്‍ത്ഥിയെ അയോഗ്യനാക്കേണ്ടതാണ്. അങ്ങനെയുണ്ടായാല്‍ യുക്മ കലാമേളയില്‍ മാത്രം പങ്കെടുത്ത തൊട്ടടുത്ത സ്ഥാനത്തുള്ള മത്സരാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്.

 

നമ്മുടെ സംഘടനയുടെ വ്യക്തിത്തവും അന്തസ്സും കാത്ത് സൂക്ഷിക്കുന്നതിനായി ഇക്കാര്യത്തില്‍ എല്ലാ ഭാരവാഹികളും അതീവ സൂക്ഷ്മത പാലിക്കണമെന്നും, ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ യുക്മ പ്രസിഡന്റിനെയോ, സെക്രട്ടറിയെയോ ബന്ധപ്പെടണമെന്നും അഭ്യര്‍ഥിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.