CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 1 Seconds Ago
Breaking Now

സാമുദായിക വിഭ്രാന്തി സൃഷ്ടിക്കാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമത്തെ അപലപിച്ച് യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പി

യുക്മ യുടെ പ്രവര്ത്തന പരിപാടികളില്‍ യു കെ യിലെ യുക്മ അംഗമായ ഏതൊരു സംഘടനക്കും പങ്കെടുക്കാം എന്നിരിക്കെ സംഘടനാ രാഷ്ട്രീയത്തിന്റെ കൈകളില്‍ അകപ്പെട്ട് യു കെ യിലെ മലയാളി യുവ തലമുറയുടെ വിശ്വാസ്യത തകരരുത് എന്ന സദുദ്ദേശ്യത്തെ മുന്‍ നിര്‍ത്തി ആദ്യ യുക്മ റീജിയണല്‍ കലാമേളയായ യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പി  നല്കിയ സന്ദേശത്തെ സാമുദായികവല്‍ക്കരിച്ച് യു കെ മലയാളികള്‍ക്കിടയില്‍ അന്തച്ചിന്ദ്രമുന്ടാക്കാന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികള്‍ സംയമനം പാലിക്കേണ്ട സമയമായി എന്ന് യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പി പ്രസ്താവിച്ചു.  യുക്മ എന്ന സംഘടനയെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ 'കോട്ടിട്ട കോമാളികള്‍ 'എന്നും 'വിഡ്ഢി കൂഷ്മാന്ടങ്ങളുടെ സംസ്ഥാന സമ്മേളനം' എന്ന് വരെ വിളിച്ചാക്ഷേപിച്ച തല്‍പ്പര കക്ഷികള്‍ സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കപ്പെടാതെ വന്നപ്പോള്‍ സംഘടന വിട്ടുപോകേന്ടി വന്ന ചിലരെ കൂട്ടു പിടിച്ച് പുതിയ ആഗോള സംഘടന എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ പേരില് യുക്മ കലാമേളക്ക് സമാന്തരമെന്നു പറഞ്ഞ് കലാമേളകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് യു കെ യിലെ മലയാളി സമൂഹത്തിന്റെ നൂറു ശതമാനവും വിശ്വാസ്യത അര്‍പ്പിക്കുന്ന യുക്മക്ക് യാതൊരു കോട്ടവും തട്ടാന്‍ പര്യാപ്തമല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ സാമുദായിക വികാരം ഇളക്കി വിടാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ് എന്നാണ് അദ്ദേഹം തന്റെ പ്രസ്താവനയില്‍ എടുത്തു പറഞ്ഞത്. 

യുക്മയില്‍ അംഗത്വമെടുക്കുന്ന ഏതൊരു സംഘടനയുടെയും അംഗത്വം ആജീവനാന്തമാണ്. എന്നാല്‍ ഇത് വാര്‍ഷിക വരിസംഖ്യ അടക്കുന്നത് മുതലുള്ള നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. അത്തരത്തിലുള്ള ഒരു നിബന്ധനയായാണ് യുക്മ കലാമേളയില്‍ പങ്കെടുക്കുന്നതിന് തയ്യാറെടുക്കുന്ന നൂറുകണക്കിന് സംഘടനകളുടെയും അവരുടെ അംഗങ്ങളുടെയും താല്‍പ്പര്യങ്ങളെ ഹനിക്കാതെ ഏതെങ്കിലും ഒരിടത്ത് മാത്രം കലാമത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനം എടുത്തത്.  എന്നാല്‍ ഏറ്റവും ഹീനമായ പ്രതിരോധമാര്‍ഗ്ഗമായ വര്‍ഗ്ഗീയ വിഷത്തിന്റെ തീ തുപ്പി യു കെ മലയാളികള്‍ക്കിടയില്‍ ആശയക്കുഴപ്പമുന്ടാക്കുവാന്‍ ശ്രമിക്കുന്നത് സദുദ്ദേശ്യത്തോടെ അല്ല എന്നാണ് വ്യക്തമാകുന്നത്. യു കെ യിലെ കരുത്തുറ്റ രണ്ടു സാമുദായിക വിഭാഗങ്ങളായ ഹിന്ദു സമാജത്തെയും യു കെ കെ സി എ യും കൂട്ട് പിടിച്ച് അവരുടെ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും യുക്മ കലാമേളകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തും എന്നാ തെറ്റായ സന്ദേശം നല്‍കുകയാണ് ഇക്കൂട്ടര്‍ ചെയ്തിരിക്കുന്നത്. യുക്മ കലാമേളകളും മറ്റു സാസ്‌കാരിക പരിപാടികളും യുക്മ അംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. യു ക്മ അംഗങ്ങള്‍ മറ്റു കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ നാല് വര്ഷമായി നവംബര്‍ മാസത്തില്‍ നടന്നു വരുന്ന യുക്മ കലാമേളയുടെ അതെ ദിവസം തന്നെ യാതൊരു മാനദന്ടങ്ങളും ഇല്ലാതെ കലാമത്സരങ്ങള്‍ പ്രഖ്യാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നേറുമ്പോള്‍ മാതാപിതാക്ക ളുടെ ഈ ഏഴാം കൂലി രാഷ്ട്രീയത്തിനിടക്ക് പിടഞ്ഞു വീഴുന്നത് വളര്‍ന്നു വരുന്ന നമ്മളുടെ മക്കളുടെ വിശ്വാസ്യതയാണ് എന്ന സത്യമാണ് യുക്മക്ക് പ്രധാനം എന്നാണു യുക്മ വ്യക്തമാക്കിയത്. രണ്ടു നാഷണല്‍ മത്സരങ്ങളും ഒരേ ദിവസം നടക്കാനിരിക്കെ റീജിയണല്‍ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ ഏതു മത്സരങ്ങളില്‍ പങ്കെടുത്താലും എതിര്‍ വിഭാഗത്തോട് ചെയ്യുന്ന വിശ്വാസ വഞ്ചനയായിരിക്കും അത്. മാത്രമല്ല യുക്മയെ മാത്രം സ്‌നേഹിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്ന ബഹു ഭൂരിപക്ഷത്തിന്റെ അവസരം നഷ്ടമാക്കുന്നതിനും ഇത് കാരണമായേക്കാം. ഇത് കൊണ്ടാണ് ഒരു നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം മാത്രം  നേടത്തക്ക തരത്തില്‍ ഒരു കലാമത്സരത്തില്‍ മാത്രം പങ്കെടുക്കാന്‍ യുക്മ യു കെ മലയാളികളെ ആഹ്വാനം ചെയ്തത്.  

ഈ വര്‍ഷം നടക്കുന്നത് യുക്മയുടെ അഞ്ചാമത് നാഷണല്‍ റീജിയണല്‍ കലാമേളകള്‍ ആണ്. കഴിഞ്ഞ നാല് വര്ഷവും നവംബര്‍ മാസത്തില്‍ നടന്ന യുക്മ നാഷണല്‍ കലാമേള ഈ വര്‍ഷം താല്പ്പര കക്ഷികളുടെ നാഷണല്‍ കലാമേളയിലെ പങ്കാളിത്തം കുറക്കുന്നത് വേണ്ടി യുക്മ ആവിഷ്‌കരിച്ചു എന്ന ആരോപണവും അതിനാല്‍ തന്നെ അടിസ്ഥാനരഹിതമാണ്. ഇതിനെതിരെ വര്‍ഗ്ഗീയ വിഷം കുത്തിവെക്കുന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്ന സംഘടനകളും മാദ്ധ്യമവും കിണറ്റിലെ തവളകളായി ഇപ്പോഴും കഴിയുന്നതില്‍ ലജ്ജ തോന്നുന്നു എന്ന് പ്രതികരിക്കുവാനും യുക്മയിലെ അംഗങ്ങള്‍ മറന്നില്ല. യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെപി വ്യക്തമായ ഭാഷയില്‍ യുക്മയു ടെ സന്ദേശം അവതരിപ്പിച്ചു അതായത് യുക്മ കലാമേളയില്‍ പങ്കെടുക്കേണ്ടവര്‍ തങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ യുക്മ യുടെ മത്സരങ്ങളില്‍ മാത്രം പങ്കെടുക്കുക. യുക്മക്ക് സമാനമെന്നും. സമാന്തരമെന്നും പറഞ്ഞ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരു ടെ കെണിയില്‍ വീഴാതിരിക്കുക. യുക്മ മത രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായ ജനങ്ങളുടെ സംഘടനയാണ്. ഇതിനെ വളര്‍ത്തേണ്ടതും ഇതിന്റെ പ്രവത്തനങ്ങളെ വ്യാപിപ്പിക്കേണ്ടതും ജനങ്ങളുടെ ആവശ്യമാണ്. ആ ആവശ്യം യു കെ യിലെ മലയാളികള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി നിറവേറ്റും. ഈ വര്ഷത്തെ യുക്മ നാഷണല്‍ കലാമേളക്കായി എല്ലാ യു കെ മലയാളികളെയും ലെസ്റ്റരിലെ സ്വാതിതിരുനാള്‍ നഗറിലേക്ക് സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.