CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 21 Minutes 49 Seconds Ago
Breaking Now

മാഞ്ചസ്റ്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും ജപമാല സമാപനവും ഞായറാഴ്ച

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും ജപമാല രാജ്ഞിയുടേയും സംയുക്ത തിരുന്നാള്‍ ആഘോഷം ജപമാല ആഘോഷം ഞായറാഴ്ച നടക്കും.വൈകുന്നേരം 4മണി മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍.പരിശുദ്ധ ജപമാലയോടു കൂടി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് തിരുന്നാള്‍ കുര്‍ബാനയും ഊട്ട്‌നേര്‍ച്ചയും നടക്കും.ഈ മാസം ഒന്നാം തിയതി മുതല്‍ പതിനഞ്ചാം തിയതിവരെ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ വഴിയും പതിനാറാം തിയതി മുതല്‍ ദേവാലയത്തിലുമായാണ് അഖണ്ഡജപമാല നടന്നുവരുന്നത് .കുടുംബങ്ങളിലും ജപമാലയുടെ ഭക്തിപ്രചരിപ്പിക്കുന്നതിനായിട്ടാണ് ഭവനങ്ങള്‍ തോറും ജപമാല ആചരണം നടത്തുന്നത് .ജപമാല സമനത്തിനും തിരുന്നാള്‍ തിരുകര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ഇടവക വികാരി ഫാ സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ സ്വാഗതം ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.