CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 18 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദൈവവചനം കലാരൂപങ്ങളിലൂടെ എഴുന്നള്ളുന്ന മഹനീയ മുഹൂര്‍ത്തത്തിനായി ബ്രിസ്‌റ്റോള്‍ ഒരുങ്ങിക്കഴിഞ്ഞു

വരയിലും വര്‍ണ്ണത്തിലും നാദത്തിലും നൃത്തത്തിലും തിരുവചനത്തിന്റെ വെളിച്ചം നിറക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിതമായ കലാമാമാങ്കത്തിന് നാളെ രാവിലെ ബ്രിസ്‌റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ കേളികൊട്ടുണരുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നാനൂറ്റിപ്പത്തോളം  മത്സരാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.ബൈബിള്‍ ക്വിസ്,ബൈബിള്‍ പാരായണം,ബൈബിള്‍ ദൃശ്യാവതരണം,പ്രസംഗം,മോണോ ആക്ട്,ലളിത ഗാനം,സമൂഹ ഗാനം,ബൈബിള്‍ ന്യൂസ് അവതരണം,പെയ്ന്റിംഗ്,ഡ്രോയിംഗ്,മാര്‍ഗ്ഗം കളി,പരിചമുട്ടുകളി,സിംഗിള്‍ ഡാന്‍സ്,ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ 20 ഇനങ്ങളില്‍ ഏഴു പ്രായപരിധികളിലായി 924 ഓളം മത്സരങ്ങള്‍ അരങ്ങേറും.

രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറു മണിവരെ ഏഴ് സ്‌റ്റേജുകളിലായി ഇടതടവില്ലാതെ മത്സരങ്ങള്‍.വ്യക്തമായ മത്സര ക്രമങ്ങളും സമയനിഷ്ഠയും പാലിച്ചിരുന്ന മുന്‍ വര്‍ഷങ്ങളിലെ കലോത്സവം പോലെ ഇക്കുറിയും ആവശ്യമെങ്കില്‍ എട്ടാമതൊരു സ്‌റ്റേജ് കൂടി ഒരുക്കി സമയനിഷ്ഠ പാലിക്കാന്‍ കലോത്സവ കമ്മറ്റി തയ്യാറായി കഴിഞ്ഞു. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളൊരുക്കി ഭക്ഷണ സ്റ്റാളും, എല്ലാ സ്‌റ്റേജുകളിലും    ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നൂറിലധികം വോളണ്ടിയര്‍മാരും തയ്യാറായിക്കഴിഞ്ഞു.

യു.കെയിലെ പ്രമുഖ മലയാളം ടി വി ചാനലായ ഗര്‍ഷോം ടി വി ബൈബിള്‍ കലോത്സവം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

 

 ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 2011 ല്‍ ആരംഭിച്ച ഓള്‍ യു.കെ ബൈബിള്‍ കലോത്സവം ഈ വര്‍ഷം ക്‌ളിഫ്ടണ്‍  രൂപതയിലെ        

ബാത്ത്,ചെല്‍ടെനം, ഗ്ലോസ്റ്റര്‍, സോള്‍സ്ബറി,സ്വിന്‍ഡന്‍,ടോണ്ടന്‍,വെസ്‌റ്റേണ്‍ സൂപ്പര്‍ മേര്‍, യോവില്‍ എന്നിവിടങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങളുടെ CDSMCC ( Clifton Diocese Syro Malabar Catholic Church) സഹകരണത്തോടെയാണ് ഇത്തവണ നടത്തപ്പെടുന്നത് . മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ ഒക്ടോബര്‍  25 ശനിയാഴ്ച

രാവിലെ 9 മണി മുതല്‍  മത്സരാര്‍ത്ഥികള്‍ക്ക്  അവരുടെ ചെസ്റ്റ് നമ്പരുകള്‍ വിതരണം ചെയ്യും.10 മണിക്ക് ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ശേഷം 7 വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. ഓരോ വര്‍ഷവും പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്ന കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി ചേര്‍ത്ത  മുതിര്‍ന്നവര്‍ക്കായുള്ള മലയാള പ്രബന്ധ രചനയ്‌ക്കൊപ്പം ഈ വര്‍ഷത്തെ പ്രത്യേകതയായി ലഘുനാടക മത്സരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ ക്‌ളിഫ്ടണ്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ ഡെക്ലന്‍ ലാങ്ങ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 

യു.കെയിലെ വിവിധ സീറോ മലബാര്‍ സമൂഹങ്ങളുടെ ശ്രേദ്ധേയമായ പങ്കാളിത്തത്താല്‍ പ്രൗഡമാകുന്ന ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിലേക്ക് ഏവരെയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റി സിജി വാദ്ധ്യാനത്ത് എന്നിവര്‍ അറിയിക്കുന്നു.         

 

യൂറോപ്പിലെ തന്നെ ഏറ്റവും പ്രൗഢമായ കലോത്സവം മത്സരാര്‍ത്ഥികളുടെ മികവു കൊണ്ടും സംഘാടകരുടെ പ്രയത്‌നം കൊണ്ടും ഓരോ വര്‍ഷവും മികച്ച നിലവാരം പുലര്‍ത്തുകയാണ്. മത്സരാര്‍ത്ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു.വേദിയും മറ്റൊരുക്കങ്ങളുമായി സംഘാടകരും തയ്യാറായി ക്കഴിഞ്ഞു...നാളെയ്ക്കായി കാത്തിരിക്കാം...മനോഹരമായ കുറേ ദൃശ്യവിസ്മയങ്ങള്‍ക്കായി .

 

മത്സരങ്ങള്‍ നടക്കുന്ന ഗ്രീന്‍ വേ സെന്റെറിന്റെ വിലാസം:

119 Doncaster Road, Southmead , Bristol, BS10 5PY

 

ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ മുന്‍വര്‍ഷങ്ങളിലെ സുന്ദര ദൃശ്യങ്ങളെ കോര്‍ത്തിണക്കുന്ന പ്രമോഷന്‍ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.