CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 21 Minutes 34 Seconds Ago
Breaking Now

ദൈവ വചനം കലാരൂപങ്ങളിലൂടെ എഴുന്നള്ളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു.ഏഴ് സ്‌റ്റേജുകളും തയ്യാറായി.ഇനി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഇവിടെ ദൈവവചനം കലാ രൂപങ്ങളില്‍ ഇറങ്ങിവരും.ബൈബിള്‍ അധിഷ്ഠിതമായ യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.

 

രാവിലെ 9 മണിമുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ചെസ്റ്റ് നമ്പറുകള്‍ കരസ്തമാക്കാം.കൃത്യം പത്തു മണിക്ക് ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠ.തുടര്‍ന്ന് ഏഴ് സ്റ്റേജുകളിലായി മത്സരം ആരംഭിക്കും..ബൈബിള്‍ ക്വിസ്,ബൈബിള്‍ പാരായണം,ബൈബിള്‍ ദൃശ്യാവതരണം,പ്രസംഗം,മോണോ ആക്ട്,ലളിത ഗാനം,സമൂഹ ഗാനം,ബൈബിള്‍ ന്യൂസ് അവതരണം,പെയ്ന്റിംഗ്,ഡ്രോയിംഗ്,മാര്‍ഗ്ഗം കളി,പരിചമുട്ടുകളി,സിംഗിള്‍ ഡാന്‍സ്,ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ 20 ഇനങ്ങളില്‍ ഏഴു പ്രായപരിധികളിലായി 924 ഓളം മത്സരങ്ങള്‍ അരങ്ങേറും.മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളൊരുക്കി ഭക്ഷണ സ്റ്റാളും, എല്ലാ സ്‌റ്റേജുകളിലും    ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നൂറിലധികം വോളണ്ടിയര്‍മാരും തയ്യാറായിക്കഴിഞ്ഞു.

 

യു.കെയിലെ പ്രമുഖ മലയാളം ടി വി ചാനലായ ഗര്‍ഷോം ടി വി ബൈബിള്‍ കലോത്സവം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ കഌഫ്ടണ്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ ഡെക്ലന്‍ ലാങ്ങ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.കാത്തിരിക്കാം,മത്സരത്തിന്റെ വാശിയും ആവേശവും  വേദിയില്‍ നിറയുമ്പോള്‍ ആസ്വാദകര്‍ക്കിത് നല്ലൊരു ദൃശ്യവിരുന്നായിരിക്കും.

 

മത്സരങ്ങള്‍ നടക്കുന്ന ഗ്രീന്‍ വേ സെന്റെറിന്റെ വിലാസം:

 

119 Doncaster Road, Southmead , Bristol, BS10 5PY

 




കൂടുതല്‍വാര്‍ത്തകള്‍.