CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 31 Minutes 14 Seconds Ago
Breaking Now

ഈസ്റ്റ്ഹാമില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷം

സീറോമലബാര്‍ ഈസ്റ്റ്ഹാം മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

ഒക്ടോബര്‍ 31ന് വൈകുന്നേരം 6.30ന് കൊടികയറുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് റവ ഫാ ജോസഫ് അന്ത്യാംകുളത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ജപമാലയും ആഘോഷമായ പാട്ടുകുര്‍ബാനയും തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ നൊവേനയും അര്‍പ്പിക്കപ്പെടുന്നതാണ് .

പ്രധാന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നവംബര്‍ 1ാം തിയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ആഘോഷമായ ജപമാലയോടെ ആരംഭിക്കും.തുടര്‍ന്ന് പ്രസുദേന്തി വാഴ്ച.റവ ഫാ സേവ്യര്‍ തറമേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ് .

 

തിരുന്നാള്‍ സന്ദേശം നല്‍കുന്നത് റവ ഫാ ജോണ്‍ ആര്‍മിറ്റേജാണെന്ന കാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.തുടര്‍ന്ന് ലദീഞ്ഞും തിരുസ്വരൂപങ്ങളും മുത്തുക്കുടയും ഏന്തി ആഘോഷമായ പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കുന്നതാണ് .

5.30 മുതല്‍ plashet school hallല്‍ കലാപരിപാടിയും സ്‌നേഹവിരുന്നും തുടര്‍ന്ന് ഫാ ജോസഫ് അന്തിയാംകുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ ജിസിഎസ്ഇ എ ലെവല്‍ ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനദാനം നിര്‍വ്വഹിക്കപ്പെടുകയും ചെയ്യുന്നതാണ് .




കൂടുതല്‍വാര്‍ത്തകള്‍.