CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 32 Seconds Ago
Breaking Now

ലിവര്‍പൂളില്‍ വര്‍ണ്ണശബളമായ ആദ്യ കുര്‍ബാന ആഘോഷം

ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ താമസിക്കുന്ന തൊടുപുഴ വഴിത്തല ,പാലത്തിങ്കല്‍ ,വില്‍സണ്‍ ഫിലിപ്പ്, ഷീബ ദമ്പതികളുടെ മകന്‍ ബ്ലെസ്സണ്‍ വിന്‍സെന്റെ ആദൃകുര്‍ബാന സ്വികരണം വളരെ വിശ്വാസ നിര്‍ഭരവും, ആഡംബര പൂര്‍വ്വവും കൊണ്ടാടി.

ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് നോറിസ് ഗ്രീന്‍ സൈന്റ്‌റ് ട്രീസ പള്ളിയില്‍ ആണ് ആദൃകുര്‍ബാന സ്വികരണ ചടങ്ങ് നടന്നത് .പിന്നിട് ഫയര്‍ വുഡ് ക്രിക്കറ്റ് ക്ലബ്ബില്‍ വൈകുന്നേരം നടന്ന വിരുന്നു സല്‍ക്കാരത്തില്‍ ബേര്‍മിങ്ങഹാം , മാഞ്ചെസ്റ്റര്‍,സൗത്താംപ്റ്റണ്‍ ,ലിവേര്‍പൂള്‍, പ്‌ളിമിത് എന്നിവിടങ്ങളില്‍ നിന്നും ഉള്ള വില്‍സണ്‍ന്റെ സുഹൃത്തുക്കളും ബന്ധുക്കളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു. പരിപാടികള്‍ ക്രോഡീകരിച്ചത് ശ്രി ജോയ് ആഗറ്റിന്‍ (പോലീസ് ജോയ്) ആയിരുന്നു .

ബ്ലെസ്സനു ആശംസകള്‍ നേര്‍ന്നു കൊണ്ട് തമ്പി ജോസ് ,സാബു കുര്യന്‍ , ടോം ജോസ് തടിയംപാട് ,സോജന്‍ തോമസ് ,ഫ്രാസിസ് മാറ്റത്തില്‍ , റോയ് ,മാത്യു എന്നിവര്‍ സംസാരിച്ചു . മണിക്കുറുകള്‍ നീണ്ടു നിന്ന വിവിധ കലപരിപാടികളും കൂട്ട നൃത്തവും എല്ലാം പരിപാടികള്‍ക്ക് കൊഴുപ്പേകി.പരിപാടികള്‍ രാത്രി പത്തുമണിവരെ തുടര്‍ന്നു .

ലിവര്‍പ്പൂളിന്റെ അനുഗ്രഹിത കലാകാരന്‍ ജിതേഷ്‌ന്റെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്നു കാണികളെ കൊണ്ട് ആനന്ദ നൃത്തം ചവുട്ടിച്ചു . വിഭവ സമൃധമായ വിരുന്നു എല്ലാവരും ആസ്വദിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.