CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 37 Seconds Ago
Breaking Now

വര്‍ണ്ണങ്ങള്‍ വാരി വിതറി യുക്മ ചിത്രോല്‌സവ് 2014 സൗത്ത് വെസ്റ്റ് റീജിയണില്‍ പൂര്‍ത്തിയായി

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 'ചിത്രോല്‌സവ് 2014 ' സൗത്ത് വെസ്റ്റ് റീജിയണില്‍ പൂര്‍ത്തിയായി. നാഷണല്‍ കലാമേളയോടനുബന്ധിച്ച്ചു നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്നു വന്ന റീജിയണല്‍ മത്സരങ്ങള്‍ സാലിസ്ബറിയില്‍ ഒക്ടോബര്‍ 26 ഞായറാഴ്ച സമാപിച്ചു. സാലിസ്ബറി മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച പരിപാടി നാഷണല്‍ ജോയിന്റ് സെക്രെടറി ശ്രീ റ്റിറ്റോ തോമസ് ഉത്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീമതി സില്‍വി ജോസ് സ്വാഗതം ആശംസിച്ചു. നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം ശ്രീ സജീഷ് ടോം, റീജിയനാല്‍ വൈസ് പ്രസിഡന്റ് ശ്രീ വര്‍ഗീസ്സ്രെ ചെറിയാന്‍, ഡോര്‌സെറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ സാജന്‍ ജോസ് , സെക്രെടറി ശ്രീ അനോജ് ചെറിയാന്‍, ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം പ്രസിഡന്റ് ശ്രീ രാജു റാഫേല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍ സെക്രെടറി ശ്രീ കുര്യാച്ച്ചാന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ക്ക് റീജിയണിലുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചത്. 

തുടര്‍ന്ന് നടന്ന റീജിയണല്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് സുജു ജോസഫ് റീജിയണല്‍ കലാമേളയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിച്ചു. നൂതന കര്‍മ്മ പരിപാടികള്‍ക്ക് രൂപം കൊടുത്ത കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ സജീഷ് ടോമും നാഷണല്‍ ജോയിന്റ് സെക്രെടറി ശ്രീ റ്റിറ്റോ തോമസും പൂര്‍ണ്ണ പിന്തുണ നല്കി. സാലിസ്ബറി മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രെടറി ശ്രീമതി രാജി ബിജു ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു




കൂടുതല്‍വാര്‍ത്തകള്‍.