CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 20 Seconds Ago
Breaking Now

44ാമത് ലണ്ടന്‍ പെരുന്നാളിന് (പരിശുദ്ധ പരുമല തിരുമേനിയുടെ 112ാംമത് ഓര്‍മ്മ പെരുന്നാളിന്) കൊടിയേറി

ഇനി ഒരാഴ്ച വിശുദ്ധിയുടെ ദിനങ്ങള്‍

പരിശുദ്ധിയുടെ ദിവ്യ സ്പര്‍ശത്താല്‍ ചുറ്റുപാടുകളെ സുഗന്ധീകരിക്കുന്ന പനിനീര്‍പുഷ്പമായ പെരുമല തിരുമേനിയുടെ പുണ്യ സ്മൃതി ദിനങ്ങള്‍ സമാഗതമായിരിക്കുന്നു.പുണ്യപുരാതനവും ചരിത്ര പ്രസിദ്ധവും യുകെയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കടിഞ്ഞൂല്‍ പുത്രിയും മാതൃ ഇടവകയും 1970ല്‍ സദാരത്‌നം ദിവംഗതനായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്തിരുമേനി സെന്റ് ഗ്രിഗോറിയസ് ഫെലേഷിപ്പായി ആരംഭിച്ചതുമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ 44ാംമത് പെരുന്നാളിന് കൊടിയേറി.കഴിഞ്ഞയാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം പള്ളി അങ്കണത്തില്‍ വച്ച് ഇടവക വികാരി റവ ഫാ തോമസ് പി ജോണ്‍ ,സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ റവ ഫാ കെവി തോമസ് കൊച്ചുപാറയ്ക്കല്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ സഭാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍ ,ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍,ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങള്‍,ആധ്യാത്മീക സംഘടനാ ഭാരവാഹികള്‍,ഇടവകാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ഉയരങ്ങളിലേക്ക് വെറ്റില പറത്തിക്കൊണ്ട് വാരി വിതറി കൊണ്ട്) സാംസ്‌കാരികവും ആചാരാനുഷ്ടാനങ്ങളോടും ലണ്ടന്‍ പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറി.

 

ദൈവപുത്രനായ ക്രിസ്തുവിനെ വഴിയും സത്യവും ജീവനുമായി അനുഭവിച്ചറിഞ്ഞ സ്വജീവിതത്തിലെ കര്‍മ്മശുദ്ധിയാല്‍ ദൈവസ്വഭാവമായ വിശുദ്ധിയെ തങ്ങളുടെ ജീവിതത്തിലേക്ക് ആവോളം സ്വീകരിച്ച പുണ്യമനുഷ്യരാണ് വിശുദ്ധന്മാര്‍ .

ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ കാവല്‍ പിതാവുകൂടിയാണ് പരുമല തിരുമേനി എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി .

വ്രതശുദ്ധിയുടെ പുണ്യം നിറഞ്ഞ പെരുന്നാള്‍ ദിനത്തിലെ വി കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ അഭി ഡോ തോമസ് മാര്‍ അത്താനാസിയോസ് തിരുമനസ്സ് മുഖ്യകാര്‍മികത്വം വഹിക്കുന്നതായിരിക്കും.

പ്രോഗ്രാം

2014 ഒക്ടോബര്‍ 30 വ്യാഴം

6 മണിക്ക് സന്ധ്യാനമസ്‌കാരം.7ന് സംവാദ വേദിയും ഉണ്ടായിരിക്കും.(സഭാപരവും പൊതുവായും ഉള്ള ചോദ്യോത്തര വേദി)

 

2014 ഒക്ടോബര്‍ 31 വെള്ളി

10ന് പെരുന്നാള്‍ ഒരുക്ക ധ്യാനം

4ന് ജാഗരണ പ്രാര്‍ത്ഥന

6.30ന് സന്ധ്യാനമസ്‌കാരം

7ന് യുവജന സമ്മേളനം

 

നവംബര്‍ 1 ശനി

12ന് തീര്‍ത്ഥാടന സംഗമം(വിവിധ സ്ഥലങ്ങളില്‍ നിന്ന് പദയാത്രയായി വരുന്നവര്‍ക്ക് സ്വീകരണം)

12.30ന് ഉച്ചനമസ്‌കാരം

1ന് നേരച്ച വിളമ്പല്‍

4ന് സണ്‍ഡേ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം

6ന് സന്ധ്യാനമസ്‌കാരം

7ന് നിര്‍മ്മല സ്തുതി (പാരിഷ് ഗായക സംഘം)

അനുഗ്രഹ പ്രഭാഷണം-അഭി.തിരുമേനി)

 

പുണ്യ സ്മൃതി(യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനം,സണ്‍ഡേ സ്‌കൂള്‍)

കേരള പിറവി ആഘോഷം

കരിമരുന്ന് പ്രയോഗം,അത്താഴ വിരുന്ന്

2014 നവംബര്‍ 2 ഞായര്‍

9ന് പ്രഭാത നമസ്‌കാരം

10ന് വി കുര്‍ബാന

12ന് ഭക്തിനിര്‍ഭരവും വാദ്യമേളത്തോടും കൂടിയ റാസ തുടര്‍ന്ന് ശ്ലൈഹിക വാഴ്വ്,കൈമുത്ത് നേര്‍ച്ച വിളമ്പ് ,ശിങ്കാരി മേളം

3ന് കൊടിയിറക്ക് എന്നിവയോടുകൂടി പുണ്യാവന്റെ പെരുന്നാളിന്‍ ദൈവ കൃപ ചൊരിയുന്ന ആത്മീയ അനുഷ്ഠാനങ്ങളില്‍ ഒരുക്കത്തോട് പങ്ക്‌ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു

 

 

 

ഇടവക ട്രസ്റ്റി ജേക്കബ് അലക്‌സാണ്ടര്‍(ജോസ്)

സെക്രട്ടറി ഡോ ജയിന്‍ കെ ജേക്കബ്

 

സ്ഥലം

 

ST Gregorios Indian Orthodox Church

Cranfield road

Brockley

London

SE41UF

ph  02086919456

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.