CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 48 Seconds Ago
Breaking Now

യുക്മാ ചിത്രോത്സവവും ചിത്രകാരന്‍ ജിജി വിക്ടറിന്റെ ചിത്ര പ്രദര്‍ശനവും 'രാജാ രവിവര്‍മ്മ' ഹാളില്‍

യുക്മാ സാംസ്‌കാരിക വേദിയുടെ ആഭിമുഘ്യത്തില്‍ സംഘടിപ്പിക്കുന്ന ആള്‍ യൂ.കെ ചിത്ര രചനാ മത്സരത്തിന്റെ ഫൈനല്‍ മത്സരം യുക്മാ നാഷണല്‍ കലോത്സവം നടക്കുന്ന ലെസ്റ്ററിലെ 'രാജാ രവിവര്‍മ്മ' ഹാളില്‍ വച്ച് നവംബര്‍ 8ന് 9.30 മണിയോടെ ആരംഭിക്കും. ചിത്ര രചനാ മത്സരത്തിന്റെ രണ്ടാം ഘട്ടമായ റീജിയണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരായിരിക്കും ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുക. ഈ മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ അന്നേ ദിവസം 9.30ന് മുന്‍പായി മത്സര ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വരക്കുവാനും പെയിന്റ് ചെയ്യുന്നതിനും ആവശ്യമായ വസ്തുക്കള്‍ സ്വമേധയാ കൊണ്ട് വരേണ്ടതാണ്. ചിത്രം വരക്കുവാനുള്ള പേപ്പര്‍ തത്സമയം വിതരണം ചെയ്യുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സര സമയത്ത് മാത്രമേ അറിയിക്കുകയുള്ളൂ. നല്‍കപ്പെടുന്ന തീമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം രചന നടത്തേണ്ടത്. മത്സരം രണ്ട് മണിക്കൂറായിരിക്കും. മത്സര ഫലം അന്നേ ദിവസം തന്നെ അറിയിക്കുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമായിരിക്കും. പ്രശസ്ത ചിത്രകാരന്മാരായ ശ്രീ.ജോസ് ആന്റണി, ശ്രീ. മോനിച്ചന്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ദ്ധ കമ്മിറ്റിയായിരിക്കും ഫല നിര്‍ണ്ണയം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മോനിച്ചന്‍  07506139987, ജോസ് ആന്റണി  07534691747എന്നിവരെയോ യുക്മാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരേയോ ബന്ധപ്പെടുക.

 

 

 

ജിജി വിക്ടറിന്റെ ചിത്ര പ്രദര്‍ശനം

 

 സ്വിണ്ടന്‍ എന്‍ .എച്ച്.എസ്സില്‍ സൈക്കോളജി പ്രാക്ടീഷനരായി  ജോലിചെയ്യുന്ന കൊച്ചി പാലാരിവട്ടം സ്വദേശിയായ ജിജി വിക്ടര്‍ എന്ന ചിത്രകാരന്റെ ചിത്രപ്രദര്‍ശനം ലെസ്ട്ടരിലെ കലാ മേളയോടനുബന്ധിച് നടത്തപ്പെടുന്നതായിരിക്കും. ഡ്രായിംഗ്, പെയിന്റിംഗ്, ക്ലേ മോടലിംഗ് , പോസ്‌റര്‍ ഡിസൈനിംഗ്  എന്നിവയില്‍ യുനിവേര്‍സിറ്റി വിന്നറായ ശ്രീ. ജിജി. എറണാകുളം സെന്റ്.ആല്‍ബര്‍ട്ട് കോളെജിലെ കലാപ്രതിഭയായിരുന്നു. ഭാര്യ ബിന്‍സി   സ്വിണ്ടന്‍ എന്‍. എച്ച്.എസ്സില്‍ തീയറ്റര്‍ പ്രാക്ടീഷനരായി ജോലി ചെയ്യുന്നു. വരയുടെ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഈ പ്രതിഭയുടെ ചിത്രങ്ങള്‍  ചിത്രരചനാ മത്സരത്തിനെത്തുന്ന കുട്ടികള്‍ക്ക് മാത്രമല്ലാ ഏതൊരു കലാ സ്‌നേഹിക്കും കൌതുകം പകരുന്നതായിരിക്കും




കൂടുതല്‍വാര്‍ത്തകള്‍.