റാംസ്ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച സകല മരിച്ച വിശ്വാസികളുടെയും ഓര്മ ആചരിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള വിശുദ്ധ കര്‍ബാന, ഒപ്പീസ്, സെമിത്തേരി സന്ദര്‍ശനം, പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ അന്ന് ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് ലഘുഭക്ഷണത്തോടു കൂടി സമാപിക്കുന്നു. നിശബ്ദമായി ദിവ്യകാരുണ്യസന്നിധിയിലായിരുന്നുകൊണ്ട് ആരാധന നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചകഴിഞ്ഞ് അതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങളും മറ്റ് ശുശ്രൂഷകളും മലയാളത്തിലായിരിക്കും നടത്തപ്പെടുക.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം :
Divine Rtereat Cetnre,
St. Augustines Abbey,
St. Augustines Road
Ramsgate, Kent – CT11 9PA
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക :
Fr. Joseph Edattu VC , Phone : 07548303824
Email : josephedattuvc@gmail.com