CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 55 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ പ്രഷർ കുക്കർ പാല്‍പ്പായസം

ബിരിയാണി അരി-കാല്‍ കപ്പ്

പഞ്ചസാര-3 കപ്പ്

പാല്‍-8 കപ്പ്

പ്രഷര്‍ കുക്കറിന്റെ വെയ്റ്റും അടപ്പും നന്നായി കഴുകണം(അല്ലെങ്കില്‍ പായസം പിരിഞ്ഞു പോകും).കുക്കറില്‍ കഴുകി വച്ചിരിക്കുന്ന അരിയും പാലും കൂടി ഇട്ട് വെയ്റ്റ് ഇട്ട് അടുപ്പില്‍ വയ്ക്കുക.കുക്കര്‍ ചീറ്റുമ്പോള്‍ നിറുത്തിയിടുക.പ്രഷര്‍ പോയി കഴിഞ്ഞ് ചൂടാറിയശേഷം തുറന്ന് പഞ്ചസാരയും ചേര്‍ന്ന് ഇളക്കി വീണ്ടും വെയ്റ്റ് ഇട്ട് അടുപ്പില്‍ വയ്ക്കുക.കുക്കര്‍ ചീറ്റുന്നതിന് മുമ്പ് തീ കുറച്ച് 15 മിനിറ്റ് വയ്ക്കുക.അതിന്‌ശേഷം നിറുത്തിയിടുക.പ്രഷര്‍ പോയി കഴിയുമ്പോള്‍ ഇറക്കുക.പാല്‍ കുറുകി കണ്ടന്‍സ്ഡ് മില്‍ക്കിന്റെ കളര്‍ പോലെ ആയി കുറികിയിരിക്കണം.(പാല്‍ പായസത്തിന് നട്‌സ്,മുന്തിരി ഒന്നും വറുത്തിടുകയില്ല.)