CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 18 Seconds Ago
Breaking Now

ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല! ജി എം എ ഒറ്റക്കെട്ടായി യുക്മ നാഷണൽ കലാമേളക്ക്.

ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല! ജി എം എ ഒറ്റക്കെട്ടായി യുക്മ നാഷണൽ കലാമേളക്ക്.

ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല! ജി എം എ ഒറ്റക്കെട്ടായി യുക്മ നാഷണൽ കലാമേളക്ക്.

യുക്മയുടെ ആരംഭകാലം മുതലുള്ള സജീവ അംഗവും, യുക്മയുടെ കലാ- കായിക- സാംസ്കാരിക പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യവും, യുക്മയുടെ നാഷണൽ പ്രോഗ്രാമുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളതുമായ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷനും (ജി എം എ) യുക്മയും ആയിട്ടുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടത്തക്കവിധം ആസൂത്രിതമായി ഈ അടുത്ത് പ്രചരിപ്പിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നും ജി എം എ ഒറ്റക്കെട്ടായി യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കുമെന്നും അടിയന്തിരമായി ഇന്നലെ ചേർന്ന ജി എം എ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. യുക്മയുടെ ഈ വർഷത്തെ നാഷണൽ കലാമേള നവംബർ 8-നു ലെസ്ടറിലെ സ്വാതിതിരുന്നാൾ നഗറിൽ അരങ്ങേറാനിരിക്കെ മറ്റൊരു സംഘടനയുടെ പരിപാടിയിൽ ജഡ്ജ് ആയി പോയതിന് 2012 വർഷത്തെ യുക്മ കലാപ്രതിഭ പട്ടം ജി എം എ യുടെ മാന്യ അംഗം ഫ്രാങ്ക്ലിൻ ഫെർണ്ണാണ്ടസ്സിനോട് യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പിയും, വൈസ് പ്രസിടന്റ്റ് ബീനാ സെൻസും ചേർന്ന് തിരികെ നൽകാൻ ആവശ്യപ്പെട്ടു എന്നായിരുന്നു പ്രചാരണം.  കലാപ്രതിഭക്കും കലാതിലകത്തിനും ബെസ്റ്റ് അസോസിയേഷനും ബെസ്റ്റ് റീജിയനും സ്പോണ്‍സേഡ് ആയിട്ടുള്ള എവർ റോളിംഗ് ട്രോഫിയും വിജയികൾക്കുള്ള ഷീൽഡും സർട്ടിഫിക്കറ്റുകളും ആണ് കഴിഞ്ഞ നാലു വർഷങ്ങളിലെ കലാമേളകളിലും സമ്മാനിച്ചിട്ടുള്ളത്. അടുത്ത വർഷത്തെ നാഷണൽ കലാമേള സമാഗതമാകുമ്പോൾ ഇവയിൽ എവർ റോളിംഗ് ട്രോഫികൾ പുതിയ വിജയികൾക്ക് കൈമാറുന്നതിനായി തിരികെ വാങ്ങുക പതിവാണ്. എന്നാൽ   ഫ്രാങ്ക്ലിൻ ഫെർണ്ണാണ്ടസ്സിനോട് കലാപ്രതിഭ പട്ടം  യുക്മ തിരികെ ചോദിച്ചു എന്നത് അടിസ്ഥാന രഹിതമാണ് എന്ന്  ജി എം എ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വ്യക്തമായി.  വില കുറഞ്ഞ ഇത്തരം  പ്രതികാര ആരോപണങ്ങൾ ഇതുവരെ   യുക്മക്ക് ഗുണമായി മാത്രമേ ഭവിച്ചിട്ടുള്ളൂ .  ജി എം എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പേട്രൻ ഡോക്ടർ ഗബ്രിയേൽ, പ്രസിടന്റ്റ് മാത്യു അമ്മായിക്കുന്നേൽ, വൈസ് പ്രസിടന്റ്റ് സണ്ണി ലൂക്കോസ്, സെക്രട്ടറി ഏലിയാസ് മാത്യ,ജോയിന്റ് സെക്രട്ടറി ജിൽസ് പോൾ, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്‌ ലൂക്കോസ്, ബിനുമോൻ കുര്യാക്കോസ്, മനോജ്‌ ജേക്കബ്, ബോബൻ ജോസ്, റോബി  മേക്കര,  ഫ്രാങ്ക്ലിൻ ഫെർണ്ണാണ്ടസ്, മനോജ്‌ വേണുഗോപാലൻ, പോൾസൻ, റോയി സ്കറിയ, വിനോദ് മാണി, ഡോക്ടർ ബിജു  മുതലായവർ പങ്കെടുത്തു. 




കൂടുതല്‍വാര്‍ത്തകള്‍.