CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 51 Seconds Ago
Breaking Now

കലയുടെ കേളികൊട്ട് ഉയ൪ത്തി ബ്രിസ്ക കലാമേള നവംബ൪ 15 ശനിയാഴ്ച്ച കൊടിയേറുന്നു

നാട്യ താള രാഗ ലയ വര്‍ണ്ണ വിസ്മയമൊരുക്കി ബ്രിസ്റ്റോള്‍ കേരളൈറ്റ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന കലാമേള നവംബർ 15,ഡിസംബർ 6 എന്നീ തീയതികളിലായി നടത്തുന്നു

കഴിഞ്ഞ വർഷങ്ങളിലെ അഭൂതപൂ൪വമായ പങ്കാളിത്തമാണ് ഇത്തവണ രണ്ട് ദിവസങ്ങളിലായി ഈ കലാ മത്സരങ്ങൾ  അണിയിചോരുക്കുവാൻ കാരണമായത്. ഈ വരുന്ന ശനിയാഴ്ച്ച  10 മണിക്ക് സൌത്ത് മീഡ് കമ്മ്യൂണിറ്റി സെന്റ്രൽ വെച്ച് കലാമേളയ്ക്ക് തിരികൊളുത്തും.ആദ്യ ദിനങ്ങളിൽ വ്യക്തിഗത മത്സര ഇനങ്ങളായ പ്രസംഗം,കവിത പരായണം, ഇൻസ്റ്റ്രുമെന്റൽ മ്യൂസിക്‌, പെയിന്റിംഗ്, സോളോ സൊങ്ങ്, എന്നിവ കൂടാതെ ഏവ൪ക്കും പങ്കെടക്കുവാൻ  കഴിയുന്ന ഇനങ്ങളായ കൈയ്യെഴുത്ത് മത്സരം, മെമ്മറി ടെസ്റ്റ്‌ തുടങ്ങിയവയും നടത്തും

                  ഡിസംബർ 6 നു ഗ്രീൻ വേ സെന്റെരിലെ പ്രൌഢ ഗംഭീരമായ വേദിയിൽ ഡാൻസ് മത്സരങ്ങളും വിവിധ ഗ്രൂപ്പ്‌ മത്സരങ്ങളും നടത്തും. തിരുവാതിര , മാർഗ്ഗംകളി, കപ്പിൾ ഡാൻസ് എന്നിവയോടൊപ്പം ലളിതവും രസകരവുമായ പുഞ്ചിരി മത്സരവും,അട്ടഹാസ മത്സരവുമൊക്കെ ഒരുക്കിയിട്ടുണ്ട്. മേളയിലെ ഏറ്റവും പ്രഗത്ഭരിൽ നിന്നും കലാപ്രതിഭയെയും കലാതിലകത്തെയും തിരഞ്ഞെടുക്കും ഈ ദിവസത്തെ സമാപന ചടങ്ങിൽ  ബ്രിസ്കയുടെ സെലിബ്രറ്റി ഗസ്റ്റ് ഈ അവാർഡ്‌ വിതരണവും ചെയ്യും. കലമേളയുടെ സമാപന ദിവസം ബ്രിസ്ക യുത്ത് ക്ലബ്‌ അണിയിചൊരുക്കുന്ന ഫാഷ൯ ഷോ ഈ വ൪ഷത്തെ പ്രധാന ആകർഷണമാണ്‌ ബ്രിസ്കയുടെ മലയാളം ക്ലാസ്സിലെ കുട്ടികളും അദ്ധ്യപകരും ചെ൪നാലപിക്കുന്ന ദേശീയ ഗാനത്തോടെ ചടങ്ങുകൾക്ക് തിരശീല വീഴും. കലാമേളയുടെ നടത്തിപ്പിനായ് ആ൪ട്ട്സ് ക്ലബ്‌ സെക്രട്ടറി മാത്യു ഈശ്വരപ്രസാദിന്റെ  നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ (പവ൪ത്തിക്കുന്നു. ജിജോ പാലാട്ടിയുടെ നേതൃത്വത്തിൽ ഫുഡ്‌ കമ്മറ്റിയും ജെയിംസ്‌ ജോസഫ്‌ നയിക്കുന്ന ഒാ൪ഗനൈസിംഗ് കമ്മറ്റിയും ജിജി ലൂക്കോസ്, ഈശ്വരപ്രസാദ്‌ എന്നിവ൪ ചേ൪ന്ന ജഡ്ജിംഗ്കമ്മിറ്റിയുമൊക്കെ കാര്യക്ഷമമായി പ്രവ൪ത്തിച്ചു വരുന്നു. ബ്രിസ്കയുടെ അംഗങ്ങൾക്ക് മാത്രമാണ് കലാമേളയിൽ പങ്കെടുക്കുവാ൯ അവസരമുള്ളത്. ഈ മേള ഒരു ഉത്സവമാക്കി തീ൪ക്കുവാൻ ബ്രിസ്കയുടെ എല്ലാ അംഗങ്ങളുടേയും സഹകരണം അഭ്യ൪ത്ഥിച്ച് കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക     

ബ്രിസ്ക പ്രസിഡന്റ്‌ - ഷെൽബി വർഗീസ്‌ 07984437239

ബ്രിസ്ക സെക്രട്ടറി- ജിജി ലൂക്കോസ് -07886644883




കൂടുതല്‍വാര്‍ത്തകള്‍.