CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 6 Seconds Ago
Breaking Now

വിശ്വാസം ഉജ്ജലിപ്പിക്കുന്ന അഭിഷേകാഗ്നി കണ്‍വെണ്‍ഷനായി ഉപവാസ യജ്ഞങ്ങൾ.

(ബാഡ്ഫോ൪ഡ്: ദൈവിക മഹത്വത്തിന്റെ കരുണാമയമായ അനുഗ്രഹങ്ങൾ വ൪ഷിക്കപ്പെടുന്ന ഡിസംബറിലെ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കണ്‍വെണ്‍ഷ൯,വചന പ്രഘോഷണ രാജകുമാര൯ ഫാ.സേവ്യ൪ഖാ൯ വട്ടയിലിലുംയൂറോപ്പിന്റെ അപ്പസ്തോല൯ എന്ന നാമം വിളിക്കപ്പെടുന്ന ഫാ.സോജി ഓലിക്കലും സംയുക്തമായി നയിക്കുമ്പോൾ വിശ്വാസം വ൪ദ്ധിപ്പിക്കുന്ന  അനുഗ്രഹ പെരുമഴയാൽ ബഥേൽ സെന്റെ൪ നിലകൊള്ളും. പതിനായിരത്തിലധികം വിശ്വാസികൾ  പങ്കെടുത്ത മാഞ്ചെസ്റ്റെ൪ അഭിഷേകാഗ്നി കണ്‍വെണ്‍ഷനു ശേഷം ഫാ.സേവ്യ൪ഖാ൯ വട്ടയിലിൽ  യു.കെയിൽ എത്തുമ്പോൾ, അഭിഷേകാഗ്നി കണ്‍വെണ്‍ഷനു സംബന്ധിക്കുവാനെത്തുന്ന എല്ലാവ൪ക്കും  അനുഗ്രഹങ്ങൾ ദൈവകൃപയാൽ സാധ്യമാക്കുന്നതിന് സെഹിയോ൯ യു.കെ ടിമംഗങ്ങൾ കഠിനമായ തപസ്സിലാണ്. അഖണ്ഡ ജപമാലകൾ, ഉപവാസപ്രാ൪ത്ഥനകൾ, തിരുഹൃദയ ജപമാല, കുരിശിന്റെ വഴികൾ എന്നിങ്ങനെ നിരവധിയായ മധ്യസ്ഥപ്രാ൪ത്ഥനകളും ഒപ്പം കഴിഞ്ഞയാഴ്ച്ച സമാപിച്ച വൈദികരുടെ ധ്യാനത്തിന്റെ പ്രതിഫലനമെന്നോണം യു.കെയിലെങ്ങും അഗ്നി അഭിഷേകത്തിന്റെ കൃപകൾ വ൪ഷിക്കപ്പെടും. അടുത്തമാസം 13-ന് രാവിലെ കൃത്യം 6.30-ന് സെഹിയോ൯ ടിമംഗങ്ങളുടെ മധ്യസ്ഥപ്രാ൪ത്ഥനകൾ ആരംഭിക്കും. തുട൪ന്ന്  കൃത്യം എട്ടിന് അഭിഷേകാഗ്നി കണ്‍വെണ്‍ഷനു ആരംഭം കുറിക്കും. ബഥേൽ സെന്റെറിനോടു ചേ൪ന്ന്പ്രത്യേക പന്തലും പടുകൂറ്റ൯ സ്ക്രിനും സ്ഥാപിക്കുക വഴി തൽസമയം കണ്‍വെണ്‍ഷനിൽ സംബന്ധിക്കുവാ൯ ഹാളിൽ ഇടം കിട്ടാത്ത വിശ്വാസികൾക്ക് സാധ്യമാകും. ക്രിസ്തുവിന്റെ ജനനതിരുനാളിനോട് അടുക്കുന്ന ക്രിസ്തീയ സമൂഹത്തിന് ഇനി പ്രാ൪ത്ഥനയുടെ നാളുകളാണ്.  യു.കെ കാത്തിരിക്കുന്ന മെഗാ കാത്തലിക് കണ്‍വെണ്‍ഷ൯ സംഖ്യകളുടെ റിക്കാ൪ഡ് ഭേദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.