CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 58 Seconds Ago
Breaking Now

മണ്ഡലകാലത്തോട് അനുബന്ധിച്ച് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ ചിചെസ്റ്റെറിൽ ഡിസംബർ 6 ന്.

 ഹാംപ്ഷയർ ആൻഡ്‌ വെസ്റ്റ് സസക്സ് കൌണ്ടി കേന്ദ്രീകരിച്ചു സനാതന ധർമവും ഭാരതീയ സംസ്കാരവും പ്രചരിപിക്കുകയും ഈ അറിവ് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പ്രവ൪ത്തനം ആരംഭിച്ച  ഹാംപ്ഷയർ ആൻഡ്‌ വെസ്റ്റ് സസക്സ്  ഹിന്ദു സമാജം ഈ വരുന്ന മണ്ഡലകാലത്തോട് അനുബന്ധിച്ച് അയ്യപ്പ പൂജ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. കലിയുഗവരദനും കലികാല ദോഷങ്ങളെ അകറ്റി നിർത്തുന്നവനുമായ ശ്രീ ധർമ്മശാസ്‌താവിനെ സ്‌തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന പരിപാവനമായ " അയ്യപ്പവിളക്കും പൂജയും" ഈ വരുന്ന ഡിസംബർ ആറാം തീയതി ഗുരുസ്വാമിയുടെ മുഖ്യകാർമ്മികത്വത്തില്‍ ചിചെസ്റ്റെർ സെന്റ്‌ നികോളാസ് ഹാളിൽ  വച്ച് നടത്തപ്പെടുന്നതാണ്. തത്വമസി പൊരുൾ വിളിച്ചോതുന്ന ശരണമന്ത്ര മുഖരിതമായ ഈ മണ്ഡലകാലം കലികാല ദോഷങ്ങൾ അകറ്റുവാൻ ഉത്തമമെന്നു വിശ്വാസം.ഹരിഹരാത്‌മജനായ മണികണ്‌ഠസ്വാമിയേ ശരണമന്ത്രങ്ങാളാൽ ‍ അഭിഷേക്കം ചെയ്യുന്ന ഈ പുണ്യകർമ്മത്തിൽ ജാതിമതഭേദമെന്യെ സകുടുംബം പങ്കാളികളാകുവാൻ ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. ചടങ്ങിനോട് അനുബന്ധിച്ച് ഭജനയും ശബരീശസന്നിധിയിൽ‍ നിന്നും പ്രത്യേകമായി എത്തിക്കുന്ന അപ്പം, അരവണ പ്രസാദ വിതരണവും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. അയ്യപ്പവിളക്കില്‍ പങ്കുചേരാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ മുൻകൂട്ടി പേര് റജിസ്‌ട്രർ ചെയ്യേണ്ടതാണ്‌. 

വിശദ വിവരങ്ങൾക്ക്‌ ബന്‌ധപ്പെടുക....      

 

 07894878196

 07886601086

 07877450804

 07411 775410

 

VENUE:- St Nicholas Hall,Chichester,  PO188JZ

TIME:- 3.00 pm Onwards




കൂടുതല്‍വാര്‍ത്തകള്‍.