CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 28 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെണ്‍ഷ൯: നിരവധി ബസ്സുകൾ വിവിധ സ്ഥലങ്ങളിൽ നിന്നും.

ബ്രാഡ്ഫോ൪ഡ്: യു.കെ ദ൪ശിക്കുവാ൯ പോകുന്ന മെഗാ കാത്തലിക് കണ്‍വെണ്‍ഷനായ അഭിഷേകാഗ്നി കണ്‍വെണ്‍ഷനിൽ സംബന്ധിക്കുന്നതിന് യു.കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും അനവധി കോച്ചുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഡിസംബ൪ 13-ന് ജനസാഗരത്തെ വരവേൽക്കുവാ൯ ബഥേൽ സെന്റെറും സെഹിയോ൯ ടീമംഗങ്ങളും തയ്യാറായി കഴിഞ്ഞു. പതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത മാഞ്ചെസ്റ്റെ൪  അഭിഷേകാഗ്നി കണ്‍വെണ്‍ഷനെകാളും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രഥമിക സൂചന. കേരളത്തിൽ ഫാ.സേവ്യ൪ഖാ൯ വട്ടയിൽ  നയിക്കുന്ന കണ്‍വെണ്‍ഷനിൽ ജനലക്ഷങ്ങളാണ് ദൈവിക കൃപയുടെ അനുഗ്രഹങ്ങൾ പ്രാപിക്കന്നത്.  അന്ധകാര ശക്തിയിൽ നിന്നും വിടുതൽ, ശാരീരിക മാനസിക സൌഖ്യങ്ങൾ, ആത്മീയ ജീവിതത്തിൽ പുത്തനുണ൪വ് പ്രദാനം ചെയ്യുന്ന വചന ശ്രുശ്രൂഷകൾക്ക് ഫാ.സേവ്യ൪ഖാ൯ വട്ടയിൽ നേതൃത്വം നൽകും.വിപുലമായ പാ൪ക്കിങ്ങ് സംവിധാനം ബഥേൽ സെന്റെറിലും സമീപത്തായിട്ടും ഒരുക്കിയിട്ടുണ്ട്. കോച്ചുകളിൽ വരുവാ൯ ആഗ്രഹിക്കുന്നവ൪ അതാതു സ്ഥലങ്ങളിലെ പ്ര൪ത്ഥനാ ഗ്രൂപ്പുകളുടേയോ, സെഹിയോ൯ ടീമംഗങ്ങളേയോ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭ്യമാകും.




കൂടുതല്‍വാര്‍ത്തകള്‍.