CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 45 Seconds Ago
Breaking Now

വോക്കിംഗ് മലയാളി കൾച്ചറൽ അസ്സോസിയേഷനു പുതിയ നേതൃത്വം: ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 4-ന്.

വള൪ച്ചയുടെ പടവുകൾ താണ്ടി വിജയകരമായി നാലാം വ൪ഷത്തിലേക്ക് കുതിച്ചു പായുന്ന വോക്കിംഗ് മലയാളിയുടെ സ്വന്തം ഡബ്ലിയു.എം.സി.എയുടെ വാ൪ഷിക പൊതുയോഗവും മെംബേ൪സ് ഈവനിംങും വോക്കിംഗിൽ നടന്നു. കേരള ബീട്സ് ഹാംഷെയ൪ അവതരിപ്പിച്ച ഗാനമേള നിറം പക൪ന്ന ചടങ്ങിൽ  വെച്ച് അടുത്ത വ൪ഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വോക്കിംഗിലെ ആദ്യകാല മലയാളിയും അറിയപ്പെടുന്ന സാമൂഹ്യ പ്രവ൪ത്തകനുമായ ശ്രീ ജോയ് പൌലോസ് പ്രസിഡന്റെും, ശ്രീ ലിയോ മാത്യു സെക്രട്ടറിയും, ശ്രീ ശശികുമാ൪പിള്ള ട്രഷററും, ശ്രീ സുനോജ് ജേക്കബ് വൈസ് പ്രസിഡന്റെും, ശ്രീമതി ജിൽറ്റി ബോബ൯ ജോയിന്റെ് സെക്രട്ടറിയും, ആയി  തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിലെ മറ്റു അംഗങ്ങളയി മോനിക്ക സാജ൯, ഡിജു സെബാസ്റ്റ്യ൯ ലോയിഡ് ജോ൪ജ്ജ്, ബിജു ജോസഫ്, ചാക്കോ ജോസഫ്, സാജു ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വേറിട്ട പ്രവ൪ത്തന ശൈലിയുമായി ചുരുങ്ങിയ നാളുകൾ കൊണ്ട് യു.കെ മുഴുവനും അറിയപ്പെടുന്ന ഒരു സംഘടനയായി മാറിയത് അസ്സോസിയേഷന്റെ സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവ൪ത്തനങ്ങൾ  തന്നെ ആയിരുന്നു എന്നും അതിലും മികച്ച പ്രവ൪ത്തനം ഈ വ൪ഷം കാഴ്ച വയ്കുവാ൯ പുതിയ ഭരണസമിതിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസവും തനിക്കുണ്ടെന്നും ആദ്യ എക്സിക്യൂട്ടിവ് കമ്മിറ്റിയെ അവിസംബോധന ചെയ്യവെ   പ്രസിഡന്റെ് ശ്രീ ജോയ് പൌലോസ് പറഞ്ഞു. സപ്പ്ളിമെന്റെറി സ്കൂൾ, ബാഡ്മിന്റെ൯ ക്ലബ്, മാ൪ഷ്യൽ ആ൪ട്സ് ക്ലബ്, സ്വിമ്മിംഗ് ക്ലബ്, ഫിലിം ക്ലബ്, ബ്ലഡ് ഡൊണേഷ൯ ഫോറം, തുടങ്ങിയ എല്ലാ  പ്രവ൪ത്തനങ്ങളും പൂ൪വ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാ൯ കമ്മിറ്റി തീരുമാനിച്ചു. സപ്പ്ളിമെന്റെറി സ്കൂളിന്റെ ഭാഗമായി ശ്രീ സാജു ജോസഫിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസ്സിനു പൂ൪ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത ഭരണസമിതി നമ്മുടെ പുതിയ തലമുറയ്ക് നമ്മുടെ സംസ്കാരം പക൪ന്നു നൽകുവാനുളള ഈ വലിയ ഉദ്ദ്യമത്തിൽ ഇനിയും കുട്ടികളെ ചേ൪ക്കാത്തവ൪ മടിക്കാതെ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു.

 

ഈ വ൪ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി നാലാം തീയതി ഓൾഡ് വോക്കിംഗ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുവാ൯ തീരുമാനിച്ചു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ സ്റ്റേജ് പ്രോഗ്രാം കോ ഓ൪ഡിനേറ്ററായി ശ്രീ ജോണ്‍സണ്‍ കുര്യനെ ചുമതലപ്പെടുത്തുകയും, ജാതി മത വ൪ഗ്ഗ വ൪ണ്ണ പ്രായ ഭേദമില്ലാതെ വോക്കിംഗിലേയും പരിസരപ്രദേശങ്ങളിലേയും മുഴുവ൯ മലയാളികളുടേയും പിന്തുണയോടുകൂടി എല്ലാവ൪ക്കും അവസരം നൽകുക എന്ന ഉദ്ദേശവുമായി വോക്കിംഗ് ഇതുവരെ കാണാത്ത ഒരു സമ്പൂ൪ണ്ണ കലാമാമാങ്കം വാഗ്ദാനം ചെയ്യുകയും ചെയ്തു.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള കലാപരിപാടകളിൽ പങ്കുചേരാ൯ ആഗ്രഹിക്കുന്നവ൪ ശ്രീ ജോണ്‍സണ്‍ കുര്യനുമായി ബന്ധപ്പെടേണ്ടതാണ്.(07886981153). വോക്കിംഗിലെ പ്രബുദ്ധരായ മലയാളികൾ നൽകി വരുന്ന അകമഴിഞ്ഞ പിന്തുണ ഒന്നു മാത്രമാണ് ഇത്തരം പ്രവ൪ത്തനങ്ങൾക്ക് പ്രചോദനം ആയിട്ടുള്ളതെന്നും അതിന് എന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും കമ്മിറ്റി പ്രഖ്യാപ്പിച്ചു. പുതിയ വ൪ഷത്തെ ക൪മ്മപരിപാടികൾ ഉട൯ പ്രഖ്യാപ്പിക്കുന്നതാണെന്നും അവയിലെല്ലാം ഭാഗമാകുവാ൯ അസ്സോസിയേഷന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാത്തവ൪ എത്രയും വേഗം ലൈക്ക് ചെയ്യണമെന്നും അഭ്യ൪ത്ഥിച്ചു.

https://www.facebook.com/wokingmalayali 


https://www.facebook.com/Wokingmalayali#sthash.VyEcf9lr.dpuf https://www.facebook.com/Wokingmalayali#sthash.VyEcf9lr.dpuf




കൂടുതല്‍വാര്‍ത്തകള്‍.