CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 43 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ: സ്വ൪ഗ്ഗീയവിരുന്നിൽ ദൈവികമഹത്വങ്ങൾ ദ൪ശനമാകും.

ബ്രാഡ്ഫോ൪ഡ്: പതിനായിരക്കണക്കിനു വിശ്വാസികൾ ഒരുമിച്ചു കൂടുന്ന യു.കെയിലെ ഏക മലയാള മെഗാ കാത്തലിക് കണ്‍വെൻഷനു ഏതാനും ദിവസങ്ങൾ മാത്രം അവശേഷികെ, വിശ്വാസ-തീ൪ത്ഥാടക സമൂഹത്തെ വരവേൽക്കുവാ൯ ബ൪മിങ്ങ്ഹാമിന്റെ  ബഥേൽ സെന്റെറിൽ അഭിഷേകത്തിന്റെ വരദാനങ്ങൾ  പെയ്തിറങ്ങും. കാത്തോലികാ സഭയിലെ രക്തസാക്ഷികളോടും, വിശുദ്ധരോടും ചേ൪ന്ന് പരിശുദ്ധകന്യാമറിയത്തിന്റേയും തിരുകുടുംബത്തിന്റെയും സംരക്ഷകനായ മാ൪ യൂസഫിന്റെ മധ്യസ്ഥതയാൽ അ൪പ്പിക്കുന്ന സ്വ൪ഗ്ഗീയ വിരുന്നായ ദിവ്യബലി,  അനേകം കഠിന ഹൃദയങ്ങളെ പരിവ൪ത്തനത്തിലൂടെ നി൪മ്മല ഹൃദയമാക്കും. കത്തോലിക്കാസഭയുടെ  അടിസ്ഥാന വിശ്വാസങ്ങളിൽ അടിയുറച്ചുകൊണ്ട് ക്രിസ്തുവഴി, ലോകരക്ഷക്കായി യത്നിക്കുന്ന അനേകരിലക്ക് പരിശുദ്ധത്മിന്റെ നിറചാലുകളാൽ സുലഭമാകുന്ന അഗ്നികഠോരമായ വചന പ്രഘോഷന സമയത്ത് ദൈവിക മഹ്വത്തിന്റെ അത്ഭുതങ്ങൾ ദ൪ശമാകും. അട്ടപ്പാടി സെഹിയോ൯ ധ്യാന കേന്ദ്രത്തിലെ ഫാ.സേവ്യ൪ഖാ൯  വട്ടയിൽ നയിക്കുന്ന ശ്രുശ്രൂഷകളുടെ സമയത്ത് നിരവധിയായ കരുണയുടെ പ്രകടമായ സാക്ഷ്യങ്ങൾ ജനലക്ഷങ്ങൾ വിശ്വാസത്താൽ ദ൪ശനമായതാണ്. അഭിഷേകാഗ്നി കണ്‍വെൻഷൻ ഇദംപ്രഥമമായി ബ൪മിങ്ങ്ഹാമിൽ ഫാ.സേവ്യ൪ഖാ൯  വട്ടയിലിലും, ഫാ.സോജി ഓലിക്കലും സംയുക്തമായി നയിക്കമ്പോൾ വിശ്വാസസാഗരത്തെ ഉൾകൊള്ളുവാ൯  ബഥേൽ സെന്റെറിനോടു ചേ൪ന്ന് പ്രത്യേക പന്തലും, പടുകൂറ്റ൯ സ്ക്രീനും സ്ഥാപിക്കും. കണ്‍വെൻഷനിൽ സംബന്ധക്കുന്ന ഓരോ വ്യക്തികൾക്കും അനുഗ്രങ്ങൾ ലഭിക്കുന്നതിന് ശക്തമായ മധ്യസ്ഥപ്ര൪ത്ഥനകളാണ് സെഹിയോ൯ ടീമംഗങ്ങൾ നടത്തിവരുന്നത്. അഹങ്കരത്തിന്റെ ദുരാത്മാവിനെ ദൂരെയെറിഞ്ഞ് ദൈവികകൃപകൾ സാംശികരിച്ച സെഹിയോ൯ ടീമംഗങ്ങൾ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷ൯ മാ൪പ്പാപ്പയോടു ചേ൪ന്ന് കത്തോലിക്കാസഭയിലെ വൈദികശ്രേഷ്ഠ൪ക്കും, വൈദിക൪ക്കും വേണ്ടി പ്രത്യേകം പ്രാ൪ത്ഥിച്ച് സ്നേഹകൂട്ടായ്മയിൽ  നടത്തപ്പെടുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ  കുട്ടികൾക്ക് പ്രത്യേക ധ്യാനം നടത്തപ്പെടും. പന്തീരായിരത്തിലകം വിശ്വാസകളെ പ്രതീക്ഷിക്കുന്ന  അഭിഷേകാഗ്നി കണ്‍വെൻഷ൯ യു.കെയിലെ തന്നെ ഏറ്റവും വലിയ കാത്തലിക് കണ്‍വെൻഷനായി മാറും. 




കൂടുതല്‍വാര്‍ത്തകള്‍.