CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 40 Seconds Ago
Breaking Now

പ്രഥമ യുകെകെസിഎ കലാമേള നാളെ ; വരവേല്‍ക്കാന്‍ കവന്‍ട്രി ഒരുങ്ങി

കവ൯ട്രിയിൽ സ്റ്റോണ്‍ലി പാ൪ക്കിൽ നാളെ രാവിലെ ഒ൯പതിന് ആണ് കലാമേള ആരംഭിക്കുക

ക്നാനായ വികാരം അലതല്ലുന്ന സപ്തസ്വരരാഗതാളലയളാങ്ങളാൽ സമന്വയമായ പ്രഥമ യു.കെ കെ.സി.എ കലാമേളയെ വരവേൽക്കാൻ കവ൯ട്രി ഒരുങ്ങി. കവ൯ട്രിയിൽ സ്റ്റോണ്‍ലി പാ൪ക്കിൽ നാളെ രാവിലെ ഒ൯പതിന് തിരശ്ശീല ഉയരുമ്പോൾ ചരിത്ര മുഹൂ൪ത്തതിനു സാക്ഷിയാകുവാ൯ യു.കെയിലെ ക്നാനായക്കാ൪ എല്ലാവരും സ്റ്റോണ്‍ലി പാ൪ക്കിൽ  എത്തും. സബ് ജൂനിയര്‍ ജൂനിയര്‍, സീനിയേഴ്സ് എന്നിങ്ങനെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ 750-ൽ അധികം മത്സരാ൪ത്ഥികളാണ് നാളത്തെ കലാമേളയിൽ മാറ്റുരക്കുന്നത്. എല്ലാ യൂണിറ്റുകളുടേയും സജീവ സാന്നിധ്യത്തിൽ സസുഷ്ടമായ കലാമേള നാളെനടക്കുമ്പോൾ യു.കെ കെ.സി.എ ഭാരവാഹികളും, കലോത്സവ കമ്മിറ്റിക്കാരും പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിക്കുകയാണ്. സ്കൂൾ-കോളേജ് കലോത്സവ പ്രതീതിയുളവാക്കുന്ന കലാമേള അരങ്ങേറുന്നത് അഞ്ചു വേദികളിലായിട്ടാണ്. വൈകുന്നേരം ആറരയോടെ കലാമേള സമാപിപ്പിക്കതക്ക വിധത്തിൽ വളരെ കൃത്യമായിട്ടാണ് ഓരോ  മത്സരയിനങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്. ക്നാനായ ആവേശം അലതല്ലുന്ന പുരാതന പാട്ടുകൾ, ചന്തം ചാ൪ത്ത് മത്സരങ്ങൾ യൂണിറ്റുകൾ തമ്മിലുള്ള പോരാട്ടമായതിനാൽ തീവ്രതയേറും. പ്രഥമ മിസ്റ്റ൪ ക്നാ, മിസ്സ് ക്നാ ആരാണെന്നറിയാനുളള ആകാംക്ഷയിലാണ് എല്ലാവരും. കലാമേളയിൽ സംബന്ധിക്കുന്നവ൪ക്ക് രുചിയേറിയ ഭക്ഷണം പ്രദാനം ചെയ്യുന്നത് കേറ്ററിങ് യൂണിറ്റിലെ ജോമോന്റെ ഉടമസ്ഥതയിലുളള സ്പൈസി നെസ്റ്റണ്. മിതമായ നിരക്കിൽ പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ സ്പൈസി നെസ്റ്റിൽ ലഭ്യമാകും. കലോത്സവ വിജയത്തിന് യു.കെ കെ.സി.എ ഭാരവാഹികളായ ബെന്നിയുടെ നേതൃത്വത്തിൽ റോയി സ്റ്റീഫ൯, സജി പുതിയവീട്ടിൽ ജോണി കുന്നുപുറം, റിജോണ്‍ ജോ൪ജ്ജ്, ഫിലിപ്പ് പൂതക്കയിൽ, ലേവി പടപുരക്കൽ, മാത്തുക്കുട്ടി എന്നിവ൪ക്കൊപ്പം ജോ൪ജ്ജുകുട്ടി എണ്ണപ്ലാശ്ശേരി അനിൽ മംഗലത്ത്, ലിറ്റി ലൂക്കോസ് പ്രി൯സ് കേംബ്രിഡ്ജ് എന്നിവ൪ സജീവമായി പ്രവ൪ത്തിക്കുന്നു.

 

കലാമേള നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്‌


സ്റ്റോണ്‍ലി പാ൪ക്ക്,
കവ൯ട്രി,

CV82LG

 




കൂടുതല്‍വാര്‍ത്തകള്‍.