CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 48 Seconds Ago
Breaking Now

വി.ചാവറ പിതാവിന്റെ രൂപം വെംബ്ലി പള്ളിയില്‍ പ്രതിഷ്ഠ 30 ന് ; കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോളസ് മുഖ്യ കാര്‍മ്മികന്‍

പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ വി. ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ തേക്കിന്‍ തടിയില്‍ തീര്‍ത്ത പൂര്‍ണ്ണകായ രൂപം വെംബ്ലിയിലെ സെന്റ് ജോസഫസ് പള്ളിയില്‍ പ്രതിഷ്ടഷ്ഠിക്കപ്പെടുന്നു.  

 

നവംബര്‍ 30 നു  ഞായറാഴ്ച വൈകുന്നേരം 7:30 നു  ഇംഗ്ലണ്ടിലെയും വെയില്‍സിലെയും റോമന്‍ കത്തോലിക്കാ സഭാ തലവനും, വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ അദ്ധ്യക്ഷനും ആയ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോളസ് വിശുദ്ധന്റെ രൂപം വെഞ്ചിരിച്ചു പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്.  

 

വെംബ്ലി സെന്റ് ജോസഫ്‌സ് റോമന്‍ കാത്തോലിക്കാ പാരീഷിലെ  മലയാളി കത്തോലിക്കാ സമൂഹം നേതൃത്വം എടുത്താണ് ഈ രൂപം തയ്യാറാക്കിയത്. കേരളത്തില്‍ വെച്ചു  രൂപ കല്പ്പന ചെയ്യിച്ചു തേക്കിന്‍ മരത്തില്‍ കൊത്തിയെടുത്ത അഞ്ചടി പൊക്കത്തിലുള്ള   വിശുദ്ധന്റെ പൂര്‍ണ്ണകായ രൂപമാണ്  വെംബ്ലിയില്‍ പ്രതിഷ്ടിക്കുക. ഫാ. ജോണ്‍ മേനോങ്കരി CMI നേതൃത്വം നല്‍കുന്ന ഇടവക ദേവാലയമാണ് വെംബ്ലിയിലെ സെന്റ് ജോസഫ്‌സ് പാരീഷ്.  

 

നവംബര്‍ 30 നു ഞായറാഴ്ച (മറ്റന്നാള്‍) വൈകുന്നേരം 7:30 നു കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോളസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയും, രൂപം വെഞ്ചിരിക്കല്‍ ശുശ്രുഷയും, പ്രതിഷ്ടാകര്‍മ്മവും നടത്തപ്പെടും. വിശുദ്ധ ചാവറ പിതാവിന്റെ നൊവേന അര്‍പ്പണവും  തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരവും തുടര്‍ന്ന് ഉണ്ടായിരിക്കുന്നതാണ്.

 

വെംബ്ലി സെന്റ് ജോസഫസ്പള്ളിയില്‍ നടത്തപ്പെടുന്ന വിശേഷാല്‍ ചടങ്ങുകളിലും, ശുശ്രുഷകളിലും പങ്കു ചേര്‍ന്ന് ചാവറ പിതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിലേക്ക്  ഏവരെയും സെന്റ് തോമസ് കേരള കാത്തലിക്ക് കമ്മ്യുണിറ്റി സസ്‌നേഹം സ്വാഗതം ചെയ്യുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.