CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 23 Seconds Ago
Breaking Now

അന്താരാഷ്ട്ര മെഗാ കാത്തലിക് കണ്‍വെൻഷനെ വരവേൽക്കുവാൻ ബർമിങ്ങ്ഹാം.

ബ്രാഡ്ഫോർഡ്: യു.കെ ദർശിക്കുവാൻ പോകുന്ന ഏറ്റവും ബൃഹത്തായ അഭിഷേകാഗ്നി മെഗാ കാത്തലിക് കണ്‍വെൻഷനെ വരവേൽക്കുവാൻ ബർമിങ്ങ്ഹാം ഒരുങ്ങി. കേരളത്തിൽ ജനലക്ഷങ്ങൾ ദൈവീക കൃപയുടെ അനുഗ്രഹങ്ങൾ  ഏറ്റുവാങ്ങുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന സുവിശേഷ പ്രഘോഷണ രാജകുമാരൻ ഫാ.സേവ്യർഖാൻ വട്ടായിലിലും, സെഹിയോൻ കാത്തലിക് യു.കെയുടെ അമരക്കാരൻ ഫാ.സോജി ഓലിക്കലും സംയുക്തമായി ഇദംപ്രഥമായി കാത്തലിക് കണ്‍വെൻഷൻ നടത്തുമ്പോൾ സ്വർഗ്ഗകവാടങ്ങൾ തുടന്ന് അനുഗ്രഹങ്ങൾ വർഷിക്കപ്പെടും. സെഹിയോൻ കാത്തലിക് യു.കെ അംഗങ്ങളുടെ ശക്തവും, തീക്ഷണവുമായ മദ്ധ്യസ്ഥതയാൽ കണ്‍വെൻഷന് സംബന്ധിക്കുന്ന ഓരോ വ്യക്തികൾക്കും ദൈവാനുഗ്രഹങ്ങൾ വർഷിക്കപ്പെടും. എല്ലാ ജനതകളിലേക്കും സുവിശേഷ വൽകരണം ലക്ഷ്യമാക്കി കത്തോലിക്ക സഭ വിശ്വാസങ്ങളിൽ അടയുറച്ച് സഞ്ചരിക്കുന്ന അൾത്താരകളായി ഓരോ ഹൃദയങ്ങളേയും പരിവർത്തനം ചെയ്യപ്പെടുന്ന സെഹിയോൻ കാത്തലിക് യു.കെയുടെ സുവിശേഷവൽകരണം മുഖാന്തിരം, ഇപ്പോൾ വിവിധ-ഭാഷാദേശക്കാരും  സംബന്ധിക്കുക വഴി സഭാവിശ്വാസ പ്രമാണങ്ങളെ അർത്ഥവത്തായി മനസ്സിലാക്കപ്പെടുന്ന ജനതയായി രൂപാന്തരപ്പെടുകയാണ്. ഇംഗ്ലിഷ്-ഐറിഷ്, വിവിധ യൂറോപ്യൻ യൂണിയനുകളിൽപ്പെട്ടവർ, ആഫ്രോ-കരീബിയൻ വംശജരും,  അഭിഷേകാഗ്നി കണ്‍വെൻഷനിൽ സംബന്ധിക്കുവാൻ ദൈവസന്നിധിയിൽ ഏക മനസ്സോടെ സ്തുതി ഗീതങ്ങൾ ആലപിക്കുമ്പോൾ പുത്തൻ ചരിത്രത്തിന് ബർമിങ്ങ്ഹാം അഭിഷേകാഗ്നി കണ്‍വെൻഷൻ ചരിത്രം കുറിക്കും. ഇതേ സമയം വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവരിൽ പലരും ബഥേൽ സെൻ്ററിനു സമീപമുളള ഹോട്ടലുകളിൽ മുറികൾ  ബുക്കു ചെയ്തു. മറ്റുളളവർ ബന്ധുമിത്രാതികളുടെ ഭവനങ്ങളിലും താമസം ഉറപ്പിച്ചതുവഴി പ്രധാവന ഹാളിൽ തന്നെ കയറുവാൻ വിശ്വാസികളുടെ തിരക്ക് ഒഴിവാക്കുവാൻ കൃത്യമായ പദ്ധതികൾ സെഹിയോൻ കാത്തലിക് യു.കെ തയ്യാറാക്കി കഴിഞ്ഞു. ബഥേൽ സെൻ്ററിനു പുറത്ത് പടുകൂറ്റൻ പന്തൽ ഒരുക്കുന്നതിനാൽ അധികം വാഹനങ്ങൾ ബഥേൽ സെൻ്ററിൽ പാർക്കു ചെയ്യാൻ സാധിക്കില്ല. പകരം വെസ്റ്റ് ബ്രാേംവിച്ച് കൌണ്‍സിൽ പാർക്കിങ്ങിൽ[ B60 3AP] വാഹനങ്ങൾ പാർക്കു ചെയ്യാം. അവിടെ നിന്നും രാവിലെ 8.30 മുതൽ 10.30 വരെയും, വൈകുന്നേരും നാലു മുതൽ ആറു വരെയും പ്രത്യേക കോച്ച് സർവ്വിസ് ഉണ്ടായിരിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.