CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 38 Seconds Ago
Breaking Now

ആത്മീയ അഭിഷേകത്താൽ ജ്വലിക്കുന്ന കണ്‍വെൻഷന് ഇനി അഞ്ച്നാൾ: നിരവധി കോച്ചുകൾ.

ആത്മീയ അഭിഷേകത്താൽ ജ്വലിക്കുന്ന, അന്ധകാര കോട്ടകൾ തകർക്കുന്ന പൈശാചിക ബന്ധങ്ങൾ മുറിക്കപ്പെടുന്ന, രോഗപീഡകളിൽ നിന്നും സുഖം ലഭിക്കുന്ന ഏറ്റവും ശക്തമായ മധ്യസ്ഥ പ്രാർത്ഥനകൾ ദിവ്യകാരുണ്യസമയത്തും, രാവിലെ ജപമാലക്ക് ശേഷമുളള  വിടുതൽ ശ്രുശ്രൂഷകൾക്കും ഫാ.സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകും. ക്രിസ്തുവിൻ്റ ത്യാഗം വഴി പരമപിതാവുമൊത്തുളള സ്വർഗ്ഗീയ വിരുന്നായ ദിവ്യബലിക്ക് ഫാ.എയ്മൻ നേതൃത്വം നൽകും. ആദിമ സഭയിലെ കൂട്ടായ്മക്ക് അഭിഷേകം ചൊരിയുന്നതുപോലെ യുവജനങ്ങൾക്കും കുട്ടികൾക്കും ദൈവീക ദർശനം സാധ്യമാകുന്ന ആരാധന ഗീതങ്ങൾ സെഹിയോൻ ഗായകസംഘം ആലപിക്കുമ്പോൾ സ്വർഗീയമാലഖമാരുടെ തേജസാർന്ന ദർശനം ഓരോ വ്യക്തികൾക്കും സാധ്യമാകും.  ദിവ്യകരുണ്യാരാധന സമയത്ത് സെഹിയോൻ ഊട്ടുശാലയിൽ പരിശുദ്ധാത്മവിന്റെ അഗ്നിനാളങ്ങൾ പെയ്തിറങ്ങിയതുപോലെ ഓരോ വ്യക്തികളിലും പരിശുദ്ധാത്മവിന്റെ കൃപകളാൽ ജ്വലിക്കുന്നതിനു ഫാ.സേവ്യർഖാൻ വട്ടായിലിലും,ഫാ.സോജി ഓലിക്കലും തീക്ഷണമായ  മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുമ്പോൾ യേശുവിന്റെ ശക്തി കവിഞ്ഞൊഴുകി  രോഗികൾക്ക് സുഖം പ്രധാനം ചെയ്യും. യു.കെ ദർശിക്കുവാൻ പോകുന്ന ഏറ്റവും ബൃഹത്തായ കണ്‍വെൻഷനിൽ ബഥേൽ സെൻ്ററിനു സമീപത്തായി പടുകൂറ്റൻ പന്തലും ഒരുക്കുന്നുണ്ട്. ഫാ.സേവ്യർഖാൻ വട്ടായിൽ മലയാളത്തിൽ വചനം പ്രഘോഷിക്കുമ്പോൾ ഫാ.സിറിൾ ഇടമന ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യും. യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കോച്ചുകൾ അഭിഷേകാഗ്നി കണ്‍വെൻഷനായി വിവിധ സ്ഥലങ്ങളിൽ നിന്നും യാത്ര തിരിക്കുന്നുണ്ട്. ലണ്ടനിലെ ടണ്‍ ഡ്രിഡ്ജ് വെൽസ്, ഹെവാർഡ് ഹിത്ത്, ബെക്സിൽ ഓൺസി, ഈസ്റ്റ് ബോൺ, വോക്കിങ്ങ് എന്നിവിടങ്ങളിൽ നിന്നും കോച്ചുകളിൽ വരുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക.

ബിജോയ്‌ ആലപ്പാട്ട്[ടണ്‍ ഡ്രിഡ്ജ് വെൽസ്]-  07960000217, ഷിബി ജോബി[ഹെവാർഡ് ഹിത്ത്]- 07449635648 ,സണ്ണി ജോസഫ്[ബെക്സിൽ ഓൺസി]- 07737319408, ജെയ്സ്[ഈസ്റ്റ് ബോൺ]-  07849746803, ബീന[വോക്കിങ്ങ്]- 07859888530.

 




കൂടുതല്‍വാര്‍ത്തകള്‍.