CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 33 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ: കുട്ടികൾക്ക് പ്രത്യേക ദിവ്യ ബലി, വിപുലമായ പാർക്കിംങ്ങ്.

ബ്രാഡ്ഫോർഡ്: പാവാനാത്മാഭിഷേകത്താൽ ജ്വലിക്കുന്ന, അതി ശക്തമായ മധ്യസ്ഥ ഉപവാസ പ്രാർത്ഥന മുഖാന്തിരം ആത്മീയ കൃപകൾ വർഷിക്കപ്പെടുന്ന ബർമിങ്ഹാം അഭിഷേകാഗ്നി കണ്‍വെൻഷന് നാലു ദിനങ്ങൾ മാത്രം അവശേഷിക്കെ കണ്‍വെൻഷന് വിപുലമായ ഒരുക്കങ്ങൾ തയ്യാറായി.  രണ്ടായിരത്തിലധികം കുട്ടികൾ വരുമെന്നു പ്രതീക്ഷിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷന് ഇത്തവണ രാവിലെ എട്ടു മുതൽ പ്രത്യേക വേദിയിൽ കുട്ടികളുടെ  ധ്യാനം ആരംഭിക്കും. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വേദികളിലായിട്ടാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്. ബഥേൽ സെന്റെറിന്റെ പ്രധാന കവാടത്തിൽ കുട്ടികൾക്ക് ഏതു വേദിയിലേക്ക് പോകുന്നതിനു മർഗ്ഗനിർദ്ദേശം നല്കുവാൻ സെഹിയോൻ ടീമാംഗങ്ങൾ മുന്നിലുണ്ടാകും. കുട്ടികൾ ബൈബിൾ, ബുക്ക്‌, പെൻസിൽ, ഭക്ഷണ പനീയങ്ങൾ എന്നിവ കരുത്തേണ്ടാതാണ്. മൂന്ന് വേദികളിലും കുട്ടികൾക്കായ പ്രത്യേക ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. പ്രധാന ഹാളിൽ രാവിലെ എട്ടു മുതൽ മുതുർന്നവർക്കുള്ള ശ്രുശൂഷകൾക്ക് ഫാ.സേവ്യർഖാൻ  വട്ടായിലും, ഫാ.സോജി ഓലിക്കലും നേതൃത്വം നല്കും. പാർക്കിങ്ങിനു വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില നിന്നും നിരവധി കോച്ചുകൾ വരുന്നതിനാൽ കോച്ചുകളുടെ പാർക്കിംങ്ങ് ബഥേൽ സെന്റെറിലാണ്. കാറുകൾ പ്രത്യേക പാർക്കിംങ്ങ് ഏരിയായിൽ നിറഞ്ഞതിന് ശേഷം വരുന്ന കാറുകൾ ആളുകളെ ബഥേൽ സെന്റെറിൽ ഇറക്കിയതിനു ശേഷം വെസ്റ്റ് ബ്രോംവിച്ച്[B693AP] കൌണ്‍സിൽ പാർക്കിംങ്ങ് ഏരിയായിൽ പാർക്ക്‌ ചെയ്യാം. അവിടെ നിന്നും രാവിലെ എട്ടു മുതൽ പത്തു വരെയും, വൈക്കുന്നേരം നാലു മുതൽ ആറു വരെയും പ്രത്യേക കോച്ചു സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബഥേൽ സെന്റെറിനു സമീപത്തുള്ള പാർക്ക്‌ ആൻഡ്‌ റൈഡിലും വാഹനങ്ങൾ പർക്കു ചെയ്യാം. അവിടെ നിന്നും ബഥേലിലേക്ക് കോച്ചു സർവീസ് ഉണ്ടായിരിക്കുന്നതല്ല. പ്രധാന ഹാളിൽ ഇരിപ്പടം ലഭിക്കാത്തവർക്ക്‌ കണ്‍വെൻഷൻ സെന്റെറിനു സമീപമുള്ള പടുകൂട്ടാൻ പന്തലിൽ പ്രത്യേക സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പന്തലിൽ ബിഗ്‌ സ്ക്രീൻ ഉള്ളതിനോടൊപ്പം ഫാ. സേവ്യർഖാൻ വട്ടായലിൽ ആശിർവാദത്തിനു എത്തുന്നതാണ്.  ഫാ.സേവ്യർഖാൻ വട്ടായലിലും, ഫാ.സോജി ഓലിക്കലും, സെഹിയോൻ ടീമംഗങ്ങളും ശനിയാഴ്ച്ച രവിലെ ആറര മുതൽ ബഥേൽ സെന്റെറിൽ മധ്യസ്ഥ പ്രാർത്ഥനകൾ ആരംഭിക്കും. വിദൂര സ്ഥലങ്ങളിൽ ഉള്ളവർ ബന്ധു ഭവനങ്ങളിലും ഹോട്ടലുകളിലും താമസം ഉറപ്പിച്ചതുവഴി, തിരക്ക് ഒഴിവാക്കാനുള്ള സെഹിയോൻ ടീമംഗളുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.