CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 6 Seconds Ago
Breaking Now

വട്ടായിലച്ചൻ നാളെ എത്തും: പ്രത്യേക സൌഖ്യശ്രുശ്രൂഷ.

ബ്രാഡ്ഫോർഡ്: സ്വർഗ്ഗകവാടങ്ങൾ തുറക്കപ്പെടുന്ന പാവനാത്മഭിഷേകത്താൽ കൃപയുടെ വാരദാനങ്ങൾ വാരിചൊരിയുന്ന, തിന്മയുടേയും  ലോകാരൂപി  ശക്തികളേയും അടിച്ചമർത്തുന്ന വിവിധ ഭാഷാ ദേശക്കാർ ഒരുമിച്ചു ദൈവസ്തുസ്തികൾ ക്രിസ്തുവിൽ ഒന്നാകുന്ന ബർമിങ്ങ്ഹാം രാജ്യാന്തര കത്തോലിക്കാ അഭിഷേകാഗ്നി കണ്‍വെൻഷൻ നയിക്കുന്ന ഫാ. സേവ്യർഖാൻ വട്ടായിലിൽ നാളെ വൈകുന്നേരം ബർമിങ്ങ്ഹാമിൽ എത്തും. ബർമിങ്ങ്ഹാം ദർശിക്കുവാൻ പോകുന്ന ഏറ്റവും ബൃഹത്തായ അഭിഷേകാഗ്നി കണ്‍വെൻഷനിൽ സംബന്ധിക്കുന്ന ഓരോ വ്യക്തകൾക്കും അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ അഭിഷേകാഗ്നി മലയിൽ പ്രത്യേക കുരിശിൻ്റെ വഴിയും   പ്രാർത്ഥനയും തീക്ഷ്ണമായി മധ്യസ്ഥം വഹിച്ചു പ്രർത്ഥിക്കുന്നുണ്ട്. ഫാ.സേവ്യർഖാൻ വട്ടയലിലും, ഫാ. സോജി ഒാലിക്കലും  കരങ്ങൾ ചേർത്ത് തീക്ഷണമായ് മധ്യസ്ഥം വഹിച്ചു പ്രർത്ഥിച്ചു നടത്തപ്പെടുന്ന വിടുത്തൽ ശ്രുശ്രൂഷ സമയത്ത് പ്രകടമായ സൌഖ്യങ്ങൾ വിശ്വാസികൾക്ക്  ദർശനമാകും. ഇതിനു മുൻപും ഫാ.സേവ്യർഖാൻ നയിച്ച അഭിഷേകാഗ്നി കണ്‍വെൻഷൻ സമയത്തും അതിനു ശേഷവും നിരവധി ആത്മീയ ശാരീരിക സൌഖ്യസക്ഷ്യങ്ങളുടെ നീണ്ട നിര തന്നെ തുടർന്നുള്ള രണ്ടാം ശനിയാഴ്ച്ച  കണ്‍വെൻഷനുകളിൽ ശ്രവ്യമായതാണ്. ശനിയാഴ്ച്ച നടക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ കുട്ടികളുടെ ധ്യാനം രാവിലെ എട്ടിന് ആരംഭിക്കുന്നതിനാൽ മുതുർന്നവർക്ക് വചന പ്രഘോഷണം ശ്രവിക്കുവനും തുടർന്നുള്ള ശ്രുശ്രൂഷകൾക്കും കൂടുതൽ സമയം ലഭിക്കും. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വേദികളിലായാണ് കുട്ടികളുടെ ധ്യാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ദിശകാണിക്കുന്ന സെഹിയോൻ ടീമംഗങ്ങൾ പ്രധാന കവാടത്തിൽ കാണും. രണ്ടായിരത്തിലധികം കുട്ടികൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കോച്ചുകൾക്ക് ബഥേൽ സെന്റെറിൽ പാർക്ക്‌ ചെയ്യാൻ സൌകര്യം ഉണ്ട്. ബഥേലിൽ കാർ പാർക്ക്‌ സൌകര്യം ലഭികാത്തവർ തൊട്ടടുത്തുള്ള പാർക്ക്‌ ആൻഡ്‌ റൈഡിലോ അല്ലെങ്കിൽ വെസ്റ്റ് ബ്രോംവിച്ചു [B603AP] കൌണ്‍സിൽ പാർക്കിംഗ് എരിയായിലോ പാർക്ക് ചെയ്യാവുന്നതാണ് .കൌണ്‍സിൽ പാർക്കിംഗ് എരിയായിൽ രാവിലെ എട്ടു മുതൽ പത്തു വരെയും വൈകുന്നേരം നാലു മുതൽ ആറ് വരെയും ബഥേലിൽ സെന്റെറിലേക്ക് ബസ്‌ സർവീസ് ഉണ്ടായിരിക്കുന്നതാണ്. നളെയെത്തുന്ന ഫാ.സേവ്യർഖാൻ വെള്ളിയാഴ്ച്ച മുഴുവൻ നേരവും  വ്യക്തികത പ്രാർത്ഥനകൾക്കും ധ്യാനത്തിനുമായി  സമയം ഉപയോഗപ്പെടുത്തുന്നതിനാൽ സന്ദർശകരെ സ്വീകരിക്കുന്നതല്ല.

വിശദ വിവരങ്ങൾക്ക്, 07878149670, 07760254700

 




കൂടുതല്‍വാര്‍ത്തകള്‍.