CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 8 Seconds Ago
Breaking Now

അനുഗ്രഹ ജപമാലയോടെ തുടക്കം; ദിവ്യ കാരുണ്യാരാധനയോടെ സമാപനം.

ബ്രാഡ്ഫോർഡ്: വിവിധ ഭാഷാ ദേശക്കാർ ഒരുമയോടെ കരങ്ങൾ കോർത്ത് ദൈവസ്തുതികളാൽ മുഖരിതമാകുന്ന ഫാ.സേവ്യർഖാൻ വട്ടയിലിലും, ഫാ.സോജി ഓലിക്കലും സംയുക്തമയി നടത്തപ്പെടുന്ന അഭിഷേകാഗ്നി കണ്‍വെൻഷന് ഇനി രണ്ടു ദിനങ്ങൾ മാത്രം.  അത്ഭുതങ്ങളും അടയാളങ്ങളും ഇല്ലാതെ ദൈവവചന പ്രഘോഷണം അസാധ്യയമാണെന്നു പറഞ്ഞ വിശുദ്ധ അഗസതിനോസന്റെ  വാക്കുകളെ കടമെടുത്തു കൊണ്ട്, പ്രകടമായ സൌഖ്യങ്ങളെ പ്രധാനം ചെയ്യുന്ന സൌഖ്യ ശ്രുശൂഷകൾക്ക് ഫാ.സേവ്യർഖാൻ വട്ടയിലിൽ നേതൃത്വം നല്കും. ശനിയഴ്ച്ച രാവിലെ കൃത്യം ആറരക്കു ഫാ.സേവ്യർഖാൻ വട്ടയിലിലും, ഫാ.സോജി ഓലിക്കലും ബഥേൽ സെന്റെറിൽ സെഹിയോൻ ടീമാംഗങ്ങളോട് ചേർന്ന് കണ്‍വെൻഷൻ ഹാളിൽ പ്രത്യേക വെഞ്ചരിപ്പ് ശ്രുശൂഷകൾ നടത്തും. കൃത്യം എട്ടിന്  പരിശുദ്ധ  കന്യമാറിയത്തിന്റെയും വിശുദ്ധ യൂസേപ്പിന്റെയും മധ്യസ്ഥതയാൽ ലോകരക്ഷകനായ യേശുവിന്റെ മംഗലവാർത്ത‍, ജനന രഹസ്യങ്ങളായ സന്തോഷത്തിന്റെ രഹസ്യങ്ങൾ ഓരോ മേഖലകളിലും പ്രത്യേകം മധ്യസ്ഥം വഹിച്ചു പ്രർത്ഥിക്കും. യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ ഭാഷാ-ദേശ നിവാസികളും, ആഫ്രോ-കരീബിയൻ, വിവിധ ഏഷ്യൻ-ഓഷ്യൻ ജനതകളും ഒരുമിച്ചു കൂടുന്നതിനാൽ യൂണിവേഴ്സൽ ബലിയർപ്പണമായതിനാൽ ഇംഗ്ലീഷിലുള്ള ദിവ്യബലിക്ക് ഫാ.എയ്മൻ കാർമികത്വത്തിൽ ഇരുപതിലധികം വൈദീകർ പങ്കുകാരാകും. കുട്ടികളുടെ ധ്യാനം പതിവിനു വിപരീതമായി രാവിലെ എട്ടിന് ആരംഭിക്കും. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വേദികളിലായിട്ടാണ് കുട്ടികളുടെ ധ്യാനം നടക്കുന്നത്. പ്രധാന കണ്‍വെൻഷൻ ഹാളിനു മുൻപിലുള്ള സെഹിയോൻ ടീമംഗങ്ങൾ കുട്ടികൾക്ക് ഏതു വേദിയിലേക്ക് പോകണമെന്ന് ദിശ കാണിക്കും. പ്രകടമായ സൌഖ്യങ്ങൾ ദർശിക്കുന്ന തിന്മയേയും, അന്ധകാരശക്തികളേയും അടിച്ചമർത്തുന്ന വിടുതൽ ശ്രുശൂഷകൾക്ക്  ഫാ. സേവ്യർഖാൻ വട്ടായിലിൽ നേതൃത്വം നൽകും. ഇരുതല വൾമൂർച്ചയേറിയ വചന പ്രഘോഷണം ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും. ഫാ.സേവ്യർഖാൻ വട്ടായിലിൽ മലയാളത്തിൽ വചനം പ്രഘോഷിക്കുമ്പോൾ ഫാ.സിറിൾ ഇടമന ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യും. യു. കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി കോച്ചുകൾ വരുന്നതിനാലും പ്രതീക്ഷിക്കുന്നതിലും കൂടുതൽ വിശ്വാസികൾ വരുന്നതിനാലും കണ്‍വെൻഷൻ സെന്റെറിനു സമീപത്ത് പടുകൂറ്റൻ പന്തലും ഒപ്പം ബിഗ്‌ സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്.                           

ദൈവീക കൃപയുടെ അനുഗ്രഹങ്ങൾ വരിച്ചൊരിയുന്ന പരിശുദ്ധ അഭിഷേകത്താൽ പൂരിതമാകുന്ന ദിവ്യ കാരുണ്യാരാധനയ്ക്ക് ഫാ.സേവ്യർഖാൻ വട്ടായിലിൽ നേതൃത്വം നൽകും. പ്രകടമായ നിരവധി രോഗസൌഖ്യങ്ങളും അത്ഭുതങ്ങളും ദർശിക്കുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം ജനസഗരത്തിന് വിശ്വാസം ഉജ്ജ്വലിപ്പിക്കുന്നതാകും. രണ്ടായിരത്തിലധികം വരുമെന്ന് പ്രതീക്ഷിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കും  പ്രത്യേക ദിവ്യബലിയും ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കുന്നതാണ്. ബഥേലിൽ പാർക്കിംഗ് ലഭ്യമകാത്തവർക്ക് തൊട്ടടുത്തുള്ള പാർക്ക്‌ ആൻഡ്‌ റൈഡിലോ അല്ലെങ്കിൽ ഒരു മൈൽ താഴെ ദൂരമുള്ള കൌണ്‍സിൽ പാർക്കിംഗിലോ[B603AP] വാഹനങ്ങൾ പർക്കു ചെയ്യാം.                          

പ്രധാന ഹാളിൽ തന്നെ ഇടം ലഭിക്കനായി പല മലയാളികളും ബന്ധുമിത്രാകികളുടെ ഭവനങ്ങളിലും  ഹോട്ടലുകളിലും മുറികൾ ബുക്ക്‌ ചെയ്തു കഴിഞ്ഞു. ആത്മീയ ജീവിത പുരോഗതിക്കു ഉതകുന്ന എൽ-ഐദ ബുക്ക്‌ സ്റ്റാൾ കണ്‍വെൻഷൻ ഹാളിൽ പ്രവർത്തിക്കുന്നതാണ്. രണ്ടാം ശനിയാഴ്ച്ച കണ്‍വെൻഷനിൽ വോളണ്ടിയേഴ്സായിട്ടുള്ള സെഹിയോൻ ടീമംഗങ്ങൾ രാവിലെ ആറരക്കു തന്നെ എത്തണമെന്ന് ഫാ.സോജി ഒാലിക്കൽ ഒാർമ്മപ്പിച്ചു. പന്തിരായിലത്തലധികം വിശ്വാസികൾ പങ്കെടുത്ത മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷനു ശേഷം ഫാ.സേവ്യർഖാൻ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ ഇംഗ്ലണ്ടിലെ സഭാ ചരിത്ര അധ്യായത്തിൽ പുത്തൻനാഴികക്കല്ല്‌ സൃഷ്ടക്കും.

 പാർക്കിംഗ് വിവരങ്ങൾക്ക്,

 ഷാജി:  07878149670,  അനീഷ്‌: 07760254700.

 




കൂടുതല്‍വാര്‍ത്തകള്‍.