CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 57 Seconds Ago
Breaking Now

വരും ദിനങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകും; കർഷക പ്രസ്ഥാനങ്ങൾ സംഘടിക്കുന്നു.

മൂവാറ്റുപ്പുഴ:കാർഷിക പ്രശ്നങ്ങളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുവാൻ മൂവാറ്റുപ്പുഴയിൽ ചേർന്ന വിവിധ കർഷക സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.കർഷക നേതാവും മുൻ മന്ത്രിയുമായ കെ.എം.ജോർജിന്റെ ചരമവർഷികത്തോടനുബന്ധിച്ച് വൈ.ഡബ്ലുയു.സി.എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെ.എം. ജോർജിനു ആദരാഞ്ജലി അർപ്പിച്ചശേഷമാണ് യോഗം ആരംഭിച്ചത്. ഇൻഫോ ദേശിയ ചെയർമാൻ ബിഷപ്പ് മർ മാത്യു അറയ്ക്കൽ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു .ചെറിയ തുരുത്തുകളായി മറിനിൽക്കേണ്ട വരില്ല, മലയോരത്തും തീരപ്രദേശത്തും ഇടനാട്ടിലും കഴിയുന്നവരെന്നു അദ്ദേഹം പറഞ്ഞു.സംഘടനകൾ അകന്നു നിൽക്കുമ്പോൾ ശക്തി കുറയും. നമ്മെ വിഘടിപ്പിച്ചു നിർത്തുകയാണ് രാഷ്ട്രിയ നേതൃത്വങ്ങളുടെ ലക്‌ഷ്യം. ഇതു നാം തിരിച്ചറിയണം.കർഷകരെ ഗവേഷകരാക്കി മാറ്റണം. തീരദേശത്തുള്ളവരുടെ പ്രശ്നങ്ങൾ മലയോര ജനതയുടെയും പ്രശ്നമാണ്. കുട്ടനാട്ടൻ കർഷകർ ഇടനാട്ടിലെ ജനതങ്ങളുടെ സഹോദരങ്ങളും മത്സ്യത്തൊഴിലളികൾ കർഷക മക്കളുടെ കൂടപ്പിറപ്പുകളാണ്. പിറന്ന മണ്ണിൽ അന്തസായി ജീവിക്കാൻ എല്ലാവർക്കും കഴിയണം. ഇതിനു വേണ്ടിയാണു ഈ കൂട്ടായ്മയെന്നും മർ  മാത്യു അറയ്കൽ അറിയിച്ചു.  മുൻ എം.പി ഫ്രാൻസിസ് ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ഇൻഫാം, സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ, കുട്ടനാട് വികസന സമിതി, ഹൈറേഞ്ച്  സംരക്ഷണ സമിതി, കർഷക വേദി, പരിയാരം കർഷക സംരക്ഷണ സമിതി, പാലക്കാട്‌ ദേശിയ കർഷക സമാജം, വയനാട് ദേശിയ കർഷക യൂണിയൻ, കോഴിക്കോട് പശ്ചിമഘട്ട സംരക്ഷണ സമിതി, വെസ്റ്റേണ്‍ ഘാട്ട് പീപ്പിൾസ് ഫോറം ഡൽഹി, കിസാൻ സേവ കാസർഗോഡ് തുടങ്ങിയ പ്രസ്ഥാനങ്ങളും വിവിധ കർഷക സംഘടനകളും മുന്നേറ്റത്തിനു പിന്തുണ നല്കി. ജനകീയ പ്രശ്നങ്ങളിൽ നിന്നും മുഖം തിരിച്ചു നില്ക്കുകയും ഉത്തരവദിത്വങ്ങളിൽ നിന്നും ഒളിച്ചോടുകയും ചെയ്യുന്ന സർക്കാരിൻ്റ നിലപാട് തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റബ്ബർ വില ഇടിവ് തടയാൻ പല നിർദ്ദേശങ്ങളും യോഗത്തിൽ ഉന്നയിക്കയപ്പെട്ടു. റബ്ബർ ഇറക്കുമതിക്ക് തുറമുഖ നിയന്ത്രണം ഏർപ്പെടുതുന്നതിനും നികുതി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം ചെലുത്തുന്നതിനോടൊപ്പം റബ്ബർ കൃഷിയുടെ ഒരു ഭാഗം തെങ്ങ്, കൊക്കോ, കുരുമുളക്, തുടങ്ങിയ കൃഷികൾക്ക് മാറ്റി വെക്കാനും നിർദ്ദേശമുയർന്നു. പഴകിയ മരം വെട്ടി നീക്കി ഇവയ്ക്കു സ്ഥലം കണ്ടെത്തണമെന്നും നിർദ്ദേശമുയർന്നു. കർഷകരുടേതായ രാഷ്ട്രിയം ഉണർന്നു വരണമെന്നും അഭിപ്രായമുണർന്നു. കർഷക കൂട്ടായ്മകൾ കർഷക പ്രശ്നങ്ങളെ പഠിക്കുന്നതിനുള്ള ക്ലാസ് മുറികളായി മാറണം. പരിസ്ഥിതിയുടെ പേരിൽ കോളനിവല്കരണമാണ് ഹൈറേഞ്ചിൽ നടക്കുന്നതെന്ന് ഹൈറേഞ്ച്  സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഇൻഫാം ദേശിയ പ്രസിഡൻ്റ് പി.സി.സിറിയക്ക്, സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി റ്റി.പീറ്റർ, കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ്‌ പീലിയാനിക്കൽ, ഹൈറേഞ്ചു സംരക്ഷണ സമിതി കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്കൽ, കർഷക സമിതി സംസ്ഥാന സെക്രട്ടറി ജോസ് വെട്ടം, തൃശൂർ പരിയാരം കർഷക സമിതി പ്രസിഡൻ്റ്  ജിന്നട്ട് മാത്യു, ദേശിയ കർഷക സമാജം പ്രസിഡൻ്റ് പാലക്കാട്‌ മുതലംതോട് മണി, ദേശിയ കർഷക യൂണിയൻ പ്രസിഡൻ്റ്  പി.റ്റി.ജോണ്‍, വെസ്റ്റേണ്‍ ഘാട്ട് പീപിൾസ് ഫോറം സെക്രട്ടറി ബോബാൻ തോമസ്‌, കിസാൻ സേന സെക്രട്ടറി സത്യനാരായണ ഭട്ട്, കത്തോലിക്കാ കൊൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ്  വി.വി.അഗസ്ത്യൻ, കേരള ലത്തീൻ കത്തോലിക്കാ അസ്സോസിയേഷൻ പ്രസിഡൻ്റ് ഷാജി ജോർജ്ജ്, മലനാട് എസ്.എൻ.റ്റി.പീ യൂണിയൻ മുൻ പ്രസിഡൻ്റ് സി.കെ.മോഹനൻ, ഹൈറേഞ്ചു  എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റ്  ആർ.മണിക്കുട്ടൻ, കട്ടപ്പന ഇമാം മൌലവി മുഹമ്മദ്‌ റഫീക്ക് അൽ കൌസരി,  ഡോ.എം.സി.ജോർജ് മൊയ്തീൻ ഹാജി, സണ്ണി മന്നത്തൂക്കാരൻ, ജോസ് വളളമറ്റം, ജോയ് തെങ്ങുംപിള്ളി, ജോബി കണ്ണാത്തുകുഴി, ഡിജോ കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ എം.എൽ.എ പി.സി ജോസഫ്‌ സ്വാഗതവും,സ്വഗതസംഘം കൺവീനർ ജോസ് എട്ടപ്പാട്ട് നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറുപ്പ്‌: കർഷക സംഘടനകളുടെ സംയുക്ത സമ്മേളനം മൂവാറ്റുപുഴയിൽ ബിഷപ്പ് മാർ മാത്യു അറയ്കൽ ഉദ്ഘാടനം ചെയ്യുന്നു.മൊയ്തീൻ ഹാജി, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്കൽ,ഷെവലിയർ വി.സി.സെബാസ്റ്റ്യൻ,  വി.വി.അഗസ്ത്യൻ, ഫാ.തോമസ്‌ പീലിയാനിക്കൽ,പി.സി.സിറിയക്ക്,ഫ്രാൻസിസ് ജോർജ്ജ്, മുതലംതോട് മണി, പി.സി ജോസഫ്‌,ജോബി കണ്ണാത്തുകുഴി, സി.പി.ജോയ്,വിൻസൻ്റ് റാഫേൽ, തുടങ്ങയവർ സമീപം.

 

 




കൂടുതല്‍വാര്‍ത്തകള്‍.