CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 27 Seconds Ago
Breaking Now

നിർബന്ധിത മത പരിവർത്തനം വ്യക്തി സ്വാതന്ത്ര്യത്തെ വെല്ലു വിളിക്കുനത്: ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി.

 

കൊച്ചി: മതം തിരഞ്ഞെടുക്കുന്നതിനും വിശ്വാസത്താൽ നിലനില്ക്കുന്നതിനുമുള്ള അവകാശം  വ്യക്തികളിൽ നിക്ഷിപ്തമാണെന്നും നിർബന്ധിത മത പരിവർത്തനം മതേതര രാഷ്ട്രത്തിന്റെ പാരമ്പര്യ പൈകൃതത്തേയും  ആർഷഭാരത   സംസ്കാരത്തെയും കശാപ്പു ചെയ്യുമെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി  സെക്രട്ടറി ജനറൽ ഷെവലിയർ വി.സി സെബാസ്റ്റ്യൻ. ഭീഷിണിപ്പെടുത്തിയും  ഭീകരവാദം ഉയർത്തിയുമല്ല മതങ്ങളെ വളർത്തേണ്ടത്. ഇറാക്കിലെയും  സിറിയയിലെയും മത മതമർദ്ദനത്തേയും, ഭീകര തണ്ടാവങ്ങളെയും മതം വളർത്താൻ നടത്തുന്ന അതിക്രൂര  കൊലപാതകങ്ങളെയും അപലപിക്കുന്ന ഇന്ത്യ, ഭീഷണിയുടെയും ബലപ്രയോഗത്തിലൂടെയും  സ്വന്തം മണ്ണിൽ മത പരിവർത്തനം നടത്തുവാൻ ശ്രമിക്കുനത് അധികാര ദുർവിനിയോഗവും മതത്തോടുളള    വെല്ലുവിളിയുമാണ്. പൌരന്മാർ  എന്ന നിലയിൽ മതവും വിശ്വാസവും  തിരഞ്ഞെടുക്കുനവാനും  അവയിൽ  നിലനില്ക്കുവനുള്ള  അവകാശം ഭരണഘടനാ പരമായി ഇന്ത്യയിലെ ഓരോ വ്യക്തികൾക്കും ഉണ്ട്. ഈ ഭരണഘടനാ അവകാശത്തെ വെല്ലുവിളിക്കുവാൻ സർക്കാർ സംവിധാങ്ങൾ ദുരുപയോഗം ചെയുന്നത് ധിക്കാരപരമാണ്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ആന്റി കണ്‍വെർഷൻ ബിൽ ഇന്ത്യയിലെ പൌരന്മാർക്ക് ഭരണ ഘടന കാലങ്ങളായി ഉറപ്പു നല്കിയിരിക്കുന്ന മത വിശ്വാസത്തിന്റെ പ്രചരണത്തിനും അവകാശങ്ങളിൽമേലുള്ള കൈകടത്തലും ലംഘനവുമാണെന്നും  മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നല്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാർ പാലിക്കണമെന്നും ഷെവലിയർ  വി.സി സെബാസ്റ്റ്യൻ അഭ്യർഥിച്ചു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.