CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 50 Seconds Ago
Breaking Now

ലണ്ടൻ കണ്‍വെൻഷൻ ഡിസംബർ 20-നു സോജിയച്ചനും ജോസച്ചനും നയിക്കുന്നു.

യേശു ക്രിസ്തുവിന്റെ ജനനം വരവേൽക്കാൻ ഒരുങ്ങുന്ന ഗത്സെമനി(ലണ്ടൻ) കണ്‍വെൻഷൻ ഡിസംബർ 20 ശനിയാഴ്ച്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ബാർക്കിങ്ങിൽ നടക്കും. ജോസ് അന്തിയാംകുളം അച്ചനോടൊപ്പം സോജി ഒലിക്കൽ അച്ചനും സെഹിയോൻ യു.കെ ടീമും ശുശ്രൂഷകൾ നയിക്കുന്നു. കുട്ടികൾക്കായി കിഡ്സ്‌  ഫോർ കിങ്ങ്ഡം  നയിക്കുന പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. ജപമാല പ്രദിക്ഷണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ ദൈവസ്തുതി, ആരാധനാ, വിശുദ്ധ കുർബാന, വചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്ചൽ ഷയറിംഗ്, മധ്യസ്ഥ പ്രാർത്ഥന, ദിവ്യ കാരുണ്യ പ്രദിക്ഷണവും, ദൈവാനുഭവസാക്ഷ്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. ദൈവ വിശ്വാസ പൈതൃകം സംരക്ഷിക്കാനും അടുത്ത തലമുറയിലേക്ക് പകർന്നു നല്കാനും ഉള്ള  ഈ ആത്മീയ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്ങു സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കണ്‍വെൻഷൻ സെന്ററിലേക്ക് എത്തിച്ചേരുവാനായി ബർക്കിങ്ങ് സ്റ്റേഷനിൽ നിന്നും 387-ാം നമ്പർ ബസ്സിൽ കയറി "റാഡ് ഫോർഡ് വെ" സ്റ്റോപ്പിൽ ഇറങ്ങുക. 

 

അഡ്രസ്‌,

oasis  banqueting 

6-8 thames road ,

barking ,

IG 11 OHG 

കൂടുതൽ വിവരങ്ങൾക്ക്,

fr.jose antha jamkulam  mcbs: 07472801507

thomas antony: 07903867625




കൂടുതല്‍വാര്‍ത്തകള്‍.