CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 4 Seconds Ago
Breaking Now

നിർബന്ധിത മതപരിവർത്തനം ഭാരതത്തെ ഭ്രാന്താലയമാക്കും: ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി.

കൊച്ചി: ജനങ്ങളെ നിർബന്ധിച്ചു ഭീക്ഷണിപ്പെടുത്തിയും അക്രമങ്ങൾ അഴിച്ചുവിട്ടും മതപരിവർത്തനം നടത്തുന്നത് ഭാരതത്തെ ഭ്രാന്താലയമാക്കുമെന്നും നിർബന്ധിത മതപരിവർത്തനം കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച രാജ്യത്തിന്റെ വികസന അജണ്ടയുടെ ഭാഗമാണോയെന്നു പ്രധാനമന്ത്രി വ്യക്ത്മാക്കണമെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി  നാഷണൽ കൌൺസിലർ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി സെബാസ്റ്റ്യൻ അഭർത്ഥിച്ചു. ലോക ജനസംഖ്യയുടെ 34 ശതമാനം ക്രൈസ്ത്യവരാണ്. ഇത് ഭാരതത്തിലെ മൊത്ത ജനസംഖ്യയുടെ ഇരട്ടിയിലേറെയാണ്. ഇന്ത്യയിലെ കേരള മുൾപ്പെടെ ഏതെങ്കിലും സംസ്ഥാനത്ത് ഏതാനും  കുടുംബങ്ങൾ നിർബന്ധിത മതപരിവർത്തനതിനു വിധേയമായാൽ തകരുന്നതല്ല ക്രിസ്ത്യാനി.തുമ്മിയാൽ തെറിക്കുന്ന വിശ്വാസങ്ങളല്ല ക്രിസ്ത്യനിയുടേതെന്നു വ്യക്തമാക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്. ഇറാക്കിലും സിറിയിലും വിശ്വാസത്തിനു വേണ്ടി ജീവൻ ബലികഴിച്ച ധീരരക്തസക്ഷികളുടെ ചിത്രം ഇന്നും ക്രൈസ്തവ മനസുകളിൽ ദു:ഖവും വികാരവുമായ് നിലനില്ക്കുക്കയാണ്. വിശ്വാസം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. ഭീക്ഷണിയിലൂടെയല്ല മറിച്ചു സ്നേഹത്തിലൂടെയും സഹോദര്യത്തിലൂടെയും വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉദ്ബോധനങ്ങളിലൂടെയും പങ്കുവെക്കേണ്ടതാണ് മതവിശ്വാസങ്ങൾ. അതിനു ശ്രമിക്കാതെ അക്രമങ്ങൾ അഴിച്ചു വിടുന്നതണ് അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കും. നിയമങ്ങളെ പോലും വെല്ലുവിളിച്ചു അധികാര കേന്ദ്രങ്ങളുടെ അംഗീകരതോടെയുള്ള നിര്ബന്ധിത മതപരിവർത്തന ശ്രമങ്ങൾ ഭീകരവാദം വളർത്തുക മാത്രമല്ല, വർഗ്ഗീയവാദികളുടെ ഇംഗിത നടത്തിപ്പിനായി നിർധോഷികളായ ജനങ്ങളുടെ ചോരപ്പുഴ ഒഴുകാനിടയാകും. ഭരണഘടന വിഭാവനം ചെയ്യുന്ന  മതേതരത്വം നിലനിർത്തുവാനും സമാധാന ജീവിതം ഉറപ്പുവരുത്തുവാനും പൊതുസമൂഹം ഉണർന്നു ചിന്തിക്കണമെന്ന് വി.സി സെബാസ്റ്റ്യൻ പറഞ്ഞു.  




കൂടുതല്‍വാര്‍ത്തകള്‍.