CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 31 Seconds Ago
Breaking Now

കാര്‍ഡിഫില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു

കഴിഞ്ഞ ഒമ്പതു വര്‍ഷമായി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തു വരികയായിരുന്നു.

കാര്‍ഡിഫില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു.കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ എല്‍സി ജോണാണ് (61)മരണത്തിന് കീഴടങ്ങിയത്.രണ്ടു വര്‍ഷമായി ക്യാന്‍സര്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു.രോഗം ഭേദമായെന്ന് കരുതിയിരിക്കേയാണ് മരണം സംഭവിച്ചത്.ഏറ്റുമാനൂര്‍ തവളക്കുഴി തൊണ്ടിയില്‍ കുടുംബാംഗമാണ് എല്‍സി.കഴിഞ്ഞ ഒമ്പതു വര്‍ഷമായി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തു വരികയായിരുന്നു..മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും.കാര്‍ഡിഫില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുകയും ഇവിടെ പ്രത്യേക ദിവ്യബലി നടത്തുകയും ചെയ്യും.

ഏറ്റുമാനൂരിലെ പട്ടിത്താനം സെന്റ് തോമസ് ചര്‍ച്ചിലെ കുടുംബ കല്ലറയിലാകും എല്‍സിയുടെ സംസ്‌കാരം നടത്തുക.പരേതനായ പി ഡി ജോണ്‍ പ്ലാക്കലാണ് ഭര്‍ത്താവ്.ഡോ ഗിരീഷ് ജോണ്‍(യുഎസ്),ചെറിഷ് ജോണ്‍(യുകെ),ഹലീഷ് ജോണ്‍(യുകെ)എന്നിവരാണ് മക്കള്‍.

 

എല്‍സിയുടെ അപ്രതീക്ഷിത മരണത്തില്‍ കുടുംബത്തിന്റെ ദുഖത്തോടൊപ്പം യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.