CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 18 Minutes 52 Seconds Ago
Breaking Now

ബെൽഫാസ്റ്റിൽ ക്രിസ്തുമസ് ആഘോഷിച്ചു.

ബെൽഫാസ്റ്റിൽ സീറോ മലബർ സമൂഹത്തിന്റെ  2014 ലെ ക്രിസ്തുമസ് ആഘോഷം ഹോളി സ്പിരിറ്റ്‌ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.                     http://europemalayali.co.uk/cms_files/54a10cb7477d5.jpg

ഡൌണ്‍ ആൻഡ്‌ കോർണർ രൂപതയിലെ വിവിധ  മാസ്സ് സെന്ററുകളിൽ നിന്നിമുള്ള നൂറുകണക്കിന്  വിശ്വാസികൾ തിരുപിറവി ആഘോഷങ്ങളിൽ പങ്കെടുത്തു. രാത്രി 9 മണിക്ക് കരോൾ ഗാനമത്സരത്തോടെ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു.                                  

തിരുപിറവി തിരുകർമ്മങ്ങൾക്ക് ശേഷം കത്തിച്ച തിരികളുമായി വിശ്വാസികൾ പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തി. തുടർന്ന് സീറോ മലബർ നാഷണൽ കോർഡിനേറ്റർ റവ.ഡോ.ആന്റണി പെരുമായൻ്റ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലി മദ്ധ്യേ ഫാ.പോൾമോൻ വചന സന്ദേശം നല്കി.                   

പുല്കൂട് മത്സരത്തിൽ സെന്റ്‌ സ്റ്റീഫൻസ് യൂണിറ്റ്‌ (ഫോറസ്റ്റ് സൈസ്) ഒന്നാം സമ്മാനവും, ഹോളി ട്രിനിറ്റി യുണിറ്റ് (ആൻഡേഴ്സ് ഡൺ ടൌണ്‍)രണ്ടാം സമ്മാനവും സെന്റ്‌ ജോസഫ്‌ യുണിറ്റ് (വൈറ്റ് ആബി) ബാലിഹാക്കാമോർ യുണിറ്റ് മൂന്നാം സമ്മാനവും നേടി.                                    

കരോൾ ഗാനമത്സരത്തിൽ ഹോളി ട്രിനിറ്റി യൂണിറ്റ് ഒന്നാം സമ്മാനവും ബാലിഹാക്കാമോർ യുണിറ്റ് നേടിയപ്പോൾ സെന്റ്‌ മേരീസ്, സെന്റ്‌ ജോസഫ്‌, സെന്റ്‌ ആന്റണി യൂണിറ്റുകൾ മൂന്നാം സമ്മാനവും നേടി. ദിവ്യ ബലിക്ക് ശേഷം ഫാ.ആന്റണി പെരുമായൻ ക്രിസ്ത്മസ് കേക്ക് മുറിക്കുകയും സമ്മാനാർഹർക്ക് എവർറോളിംഗ് ട്രോഫികളും മാറ്റ് സമ്മാങ്ങളും നല്കുകയും ചെയ്തു.                                       

സ്നേഹ വിരുന്നോടെ സമാപിച്ച 2014 ലെ തിരുപിറവി ആഘോഷങ്ങൾ ഡൌണ്‍ ആൻഡ്‌ കോർണർ രൂപതയിലെ മലയാളി പ്രവാസികൾക്ക് കൂട്ടായ്മയുടേയും സന്തോഷത്തിന്റേയും പുത്തൻ അനുഭവമായി.                            

നാട്ടിലെ ക്രിസ്ത്മസ് ആഘോഷങ്ങളെ  അനുസ്മരിക്കും വിധത്തിൽ പാതിരാകുർബനയോടുകൂടി നടത്തപെട്ട തിരുപിറവി ആഘോഷങ്ങൾ  വിശ്വാസി സമൂഹത്തിനു ആത്മീയനിർവൃതിയേകി.                            

 




കൂടുതല്‍വാര്‍ത്തകള്‍.