CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 42 Seconds Ago
Breaking Now

ലീഡ്സ് സീറോ മലബാർ ക്രിസ്തുമസ് ആചരണം ഭക്തിസാന്ദ്രമായി .

ബ്രാഡ്ഫോർഡ്: ലീഡ്സ് രൂപതയിലെ സെന്റ്‌ മേരീസ് സീറോ മലബാർ ചാപ്ലയൻസിയുടെ നേതൃത്വത്തിൽ നടന്ന യേശുവിന്റെ ജനന തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു.                   

                                    

ബ്രാഡ്ഫോർഡിലെ സെന്റ്‌ പീറ്റഴ്സ് കാത്തലിക് ചർച്ചിൽ നടന്ന പിറവി തിരുനാൾ തിരുകർമ്മങ്ങൾക്ക് ഈസ്റ്റ് ആംഗ്ലിയ സീറോ മലബാർ ചാപ്ലയൻസിൽ സേവനം അനുഷ്ഠിക്കനെത്തിയ ഫാ.ഫിലിപ്പ്, ലീഡ്സ്  സീറോ മലബാർ ചാപ്ലയൻ ഫാ.ജോസഫ്‌ പോണീത്ത്, എന്നിവർ കാർമ്മികരായി.                              

                     

ലീഡ്സ് സീറോ മലബാർ ചാപ്ലയൻസിയിലെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ അവതരിപ്പിച്ച കരോൾ സംഗീത നിശ മനസ്സ് നിറയുന്ന അനുഭവമായി.                              

ബ്രാഡ്ഫോർഡ് സെന്റ്‌ ആന്റൊണീസ് കംമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും നടത്തപ്പെട്ടു.                            

 




കൂടുതല്‍വാര്‍ത്തകള്‍.