CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 34 Seconds Ago
Breaking Now

കനിവുള്ളവരുടെ സഹായം തേടി ലില്ലിക്കുട്ടി, കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

കോട്ടയം ജില്ലയിൽ  അകലക്കുന്നം പഞ്ചായത്തിൽ മുകളേൽ കുഞ്ഞുമോന്റെ ഭാര്യ ലില്ലിക്കുട്ടിയുടെ നിസഹായവസ്ഥയാണ് പുതുവത്സരത്തിൽ കാരുണ്യ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്. നിനച്ചിരിക്കാതെയുണ്ടായ  വിധിയിൽ മനംനൊന്ത് കഴിയുകയാണ് ലില്ലിക്കുട്ടി. ജോലിക്കിടയിലുണ്ടായ ഒരു തലകറക്കം ഇത്രയധികം തന്റെ ജീവിതത്തെ ബാധിക്കുമെന്ന് ലില്ലിക്കുട്ടിക്കറിയില്ലയിരുന്നു. രണ്ടു പെണ്മക്കളുടെ അമ്മയായ ലില്ലിക്കുട്ടി ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ തല കറങ്ങി നിലത്തു വീഴുകയായിരുന്നു. തുടർന്ന് എണീക്കാൻ കഴിയാത്ത അവസ്ഥയിൽ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച ലില്ലിക്കുട്ടിയെ  വിദഗ്ധ ഡോക്ടർമാർ പരിശോധിക്കുകയും പരിശോധനയിൽ നട്ടെല്ലിലേയ്ക്ക് പോകുന്ന ഞരമ്പുകൾക്കു ബലക്ഷയം വരുന്ന അസുഖമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ചികിത്സയ്ക്കായി  നല്ലൊരു തുക ആശുപത്രിയിൽ ചിലവാക്കേണ്ടി വന്നു ലില്ലിക്കുട്ടിക്ക്. ആകെ ലില്ലിക്കുട്ടിയുടെ കൈയ്യിൽ താൻ താമസിക്കുന്ന വീടും 4 സെന്റ്  സ്ഥലവും മാത്രവുമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാരുടെ സഹായത്തോടെയാണ്  ലില്ലിക്കുട്ടി  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത്. ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്ത  ലില്ലിക്കുട്ടി  ബെഡ്ഡിൽ നിന്നും എണീക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീഴുകയും  ഇടുപ്പെല്ല് പൊട്ടുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ  അഡ്മിറ്റ്‌ ചെയ്ത ലില്ലിക്കുട്ടിക്ക്‌ ഡോക്ടർമാർ ഓപ്പറേഷൻ  നിർദേശിക്കുകയുണ്ടായി. തുടർന്ന് നടന്ന  ഓപ്പറേഷന്  വേണ്ടി നല്ലൊരു തുക ചിലവാക്കേണ്ടി വന്നു. കൂലി പണിക്കാരനായ ഭർത്താവ് കുഞ്ഞുമോൻ  ഭാര്യയ്ക്ക് സ്വന്തമായി  ഒന്നും ചെയ്യുവാൻ സാധിക്കാത്തതുകൊണ്ട് ജോലിക്ക് പോകുവാൻ കഴിയാതെ ഭാര്യയെ സഹായിക്കുവാൻ എപ്പോഴും  അടുത്തു തന്നെയുണ്ട്. രണ്ടു പെണ്മക്കളുമായി കഴിയുന്ന കുഞ്ഞുമോൻ  ഈ കനത്ത സാമ്പത്തിക ഭാരം  താങ്ങാനാകാതെ വിഷമിക്കുകയാണ്. കുഞ്ഞുമോനെയും കുടുംബത്തെയും കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ മുപ്പത്തി മൂന്നാമത് സഹായം ലില്ലിക്കുട്ടിക്കു നല്കുവാൻ തീരുമാനിക്കുകയായിരുന്നു. ലില്ലിക്കുട്ടിയെയും  കുടുംബത്തെയും സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി  15-നു മുൻപായി  വോക്കിംഗ്  കാരുണ്യയുടെ അക്കൌണ്ടില്‍ സഹായം നിക്ഷേപിക്കാവുന്നതാണ്.

Woking Karunya  Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജെയിൻ  ജോസഫ്‌ : 07809702654, സിബി  ജോസ് : 07875707504, ബോബൻ  സെബാസ്റ്റ്യൻ : 07846165720.

web: http://www.wokingkarunya.co.uk/
https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688




കൂടുതല്‍വാര്‍ത്തകള്‍.