CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Seconds Ago
Breaking Now

മാസ്സ് സട്ടൻ്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 3-ന്.

ഇന്നാണ് പുതുമകളേറെയുള്ള ഈ കൊല്ലതെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സട്ടൻ  സീറോ മലയാളി അസ്സോസിയേഷൻ (മാസ്സ്) വേദിയൊരുക്കുന്നത്. അസ്സോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികൾ ഇന്ന് വൈകുന്നേരം നാലരമണിക്ക്  സട്ടൻ  സെന്റ് ബർണബാസ് ചർച്ച ഹാളിൽ ആരംഭിക്കുന്നതാണ്. അസ്സോസിയേഷൻ പ്രസിഡൻ്റ് ഷാജി മാത്യു സ്വാഗത പ്രസംഗത്തിന് ശേഷം ഹൌസ് ഗ്രൂപ്പുകൾ തിരിച്ചുള്ള മത്സരങ്ങൾ നടത്തപെടും. പങ്കെടുക്കുന്നവർക്കെല്ലാം നല്കപ്പെടുന്ന വിസ്മയ (SURPRISE) പാരിതോഷിക പായ്ക്കറ്റുകൾ കൊണ്ടലംകൃതമായിരിക്കും ഹാളിൽ ഇത്തവണ ഒരുക്കിയിരിക്കുന്ന വമ്പൻ ക്രിസ്തുമസ് ട്രീ. ഇത് കൂടാതെ ക്രിസ്തുമസ് സാന്താക്ലോസിൻ്റെ വകയായി ഹാളിൽ സന്നിഹിതരയിരിക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാന പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. തുടർന്ന് പരമ്പരാഗത പാശ്ചാത്യശൈലിയിലുള്ള വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ. ഡിന്നറിനു ശേഷം പുരുഷ സ്ത്രീ വിഭാഗങ്ങളുടേയും കുട്ടികളുടേയും വിവിധ മത്സരങ്ങളും വിജയികൾക്കുളള സമ്മാനദാനവും സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായുള്ള ആഘോഷ കമ്മറ്റി പ്രവർത്തനനിരതമാണ്. 

കൂടുതൽ വിവരങ്ങൾക്ക്,

ഷാജി മാത്യു -07949080671, ഫിലിപ്പ് കെ മാത്യു -07411329016, തോമസ്‌ തരകൻ -07872314968, റോജിൻ കുര്യാക്കോസ് -07588665407, ഷിൻസി ഷിബു -07588905391, റോബിൻ ജോസഫ്‌ -07850492570

സ്ഥലം:

സെന്റ്‌ ബർണബാസ് ചർച്ച് ഹാൾ ,

SMI  4NP, സട്ടൻ 




കൂടുതല്‍വാര്‍ത്തകള്‍.