CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 44 Seconds Ago
Breaking Now

ലിവര്‍പൂളില്‍ തമ്പി ജോസിന് വമ്പിച്ച ജനകിയ സ്വീകരണം നല്‍കുന്നു .

ലിവര്‍പൂളിലെ മലയാളി സമൂഹത്തിനു എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ തമ്പി ജോസിനു ലിവര്‍പൂള്‍ പൗരവലിയുടെ  നേതൃത്വത്തില്‍ ജനുവരി 17 ശനിയാഴ്ച വമ്പിച്ച പൗരസ്വീകരണം നല്‍കുന്നു. വൈകുന്നേരം നാലുമണിക്ക് ലിവര്‍പൂള്‍  സെന്റ്റ്‌ മൈക്കില്‍ ഐറിഷ് കാത്തോലിക് സെന്ററില്‍ ആരംഭിക്കുന്ന സ്വീകരണ പരിപാടി യുക്മ എന്ന യു.കെയിലെ  ഏറ്റവും വലിയ മലയാളി പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍  വിജി പൈലി ഉദ്ഘാടനം ചെയ്യും.                                      

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡൻ്റ്  ദിലീപ് മാത്യു, സിനിമ സംവിധായകന്‍ ജോ  ഈശ്വര്‍, ഹാസ്യ സാമ്രാട്ട്  ജോയ്പ്പാന്‍, ലിവര്‍പൂള്‍ ക്നാനായ പ്രസിഡന്റ്‌  സോജന്‍ തോമസ്‌, ഇടുക്കി സംഗമം സ്ഥാപക നേതാവ് തോമസ്‌ വരകുകാല, ഷോയ് ചെറിയാന്‍, ലിവര്‍പൂള്‍ മലയാളി സംഘടന നേതാക്കന്മാരായ, ഷാജു ഉതുപ്പ്, റോയ് മാത്യു, മറ്റു അസോസിയേഷന്‍ ഭാരവാഹികള്‍ മത സംഘടന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.                                   

മാത്യു ജോസ്, വില്‍‌സണ്‍ ഫിലിപ്പ്,  സിന്റോ  ജോണ്‍, എന്നിവര്‍ തമ്പി ജോസിനെ പൊന്നാട അണിയിച്ചു സ്വീകരിക്കും.  യോഗത്തിന് ടോം ജോസ് തടിയംപാട് അധ്യക്ഷത വഹിക്കും. ആന്‍റോ ജോസ് സ്വാഗതം ആശംസിക്കും. സാബു ഫിലിപ്പ് നന്ദിയും പറയും.  ഈ സ്വീകരണ പരിപാടി ഒരു വന്‍വിജയം ആക്കി തിരക്കുവാന്‍ എല്ലാ നല്ലവരായ ആളുകളുടെ മഹനീയ സന്നിധ്യം  കുടുംബ സഹിതം സാദരം ക്ഷണിച്ചു കൊള്ളുന്നു.

പരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന നമ്പരുകളില്‍ വിളിക്കുക.

വില്‍സണ്‍ ഫിലിപ്പ് -07727651553, ജോസ് മാത്യു  -07932945572, അന്‍ഡോ ജോസ്- 07846613685, സബു ഫിലിപ്പ് -07708181997, ടോം ജോസ് തടിയംപാട് -07859060320.

 പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്‌ താഴെ കൊടുക്കുന്നു.

 SAINT MICHAEL'S IRISH CENTER, BOUNDARY LANE, LIVERPOOL, POST CODE L6 5JG.




കൂടുതല്‍വാര്‍ത്തകള്‍.