CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 59 Seconds Ago
Breaking Now

അനേകർക്ക്‌ ആശ്വാസമാകുവാൻ പുതുവർഷത്തിൽ അത്ഭുത ഗാനവുമായി യു.കയിൽ നിന്നും ഒരു മരിയ ഗാനം.

യു.കയിലെ വളരെ പ്രസിദ്ധമായ  ലിറ്റിൽ എയ്ഞ്ചൽസ് എന്ന ട്രൂപ്പിൽ നിന്നുമാണ് പുതിയ ഗാനത്തിന്റെ പിറവി. അമ്മെ അമ്മെ മാതാവേ എന്ന് കുഞ്ഞുങ്ങൾ കരഞ്ഞു വിളിച്ചാൽ ഏതമ്മയാണ് വിളി കേൾക്കാത്തത്.  പുതുവർഷത്തിൽ പരിശുദ്ധ മാതാവിന്റെ മനോഹരമായ ഒരു ഗാനവുമായി എത്തുന്ന ലിറ്റിൽ എയ്ഞ്ചൽസ് ട്രൂപ്പിലെ ഡോണ്‍ പിപ്പ്സ് എന്ന കുഞ്ഞു ഗായികയുടെയും സഹോദരി ജെം പിപ്പ്സിന്റെയും ഗാനം നിങ്ങൾ ഹൃദയത്തിലേറ്റും എന്ന കാര്യത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർക്ക് യാതൊരു സംശയവും ഇല്ല. ഗാനത്തിനൊടുവിൽ ഏതൊരു വിശ്വാസിയുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ഈ മരിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഈ ഗാനത്തിന്റെ  രചയിതാവ് കൂടിയായ കനേഷ്യസ് അത്തിപ്പോഴിയാണ്. ദി ഗ്രേസ് എന്ന ആൽബത്തിലെ ഈ മനോഹര ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സൌത്ത് എൻഡിൽ നിന്നുള്ള അനുഗ്രഹീത സംഗീത സംവിധായകൻ അബി എബ്രഹാമാണ്. നിരവധി കുട്ടികൾളെ ഉൾപ്പെടുത്തി യു.കെയിൽ ഇതുപോലൊരു സംരംഭം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആയിരുന്നെങ്കിലും  ഡോക്റ്റർ പിപ്പ്സിന്റ്റെയും കുടുംബത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെയും ഒപ്പം സമാനതകൾ ഇല്ലാത്ത ജൈസണ്‍ ലോറെൻസ് എന്ന ചായാഗ്രഹകന്റെ ആത്മാർപ്പണവും കഠിനാധ്വാനവും മറ്റു സുഹൃത്തുക്കളുടെ സഹകരണവും ഒപ്പം കൂടിയപ്പോൾ,  പുതു വർഷത്തിൽ ഒരു കൂട്ടം കലാകാരന്മാരുടെ ആദ്യ സംരംഭം ഭംഗിയായി തന്നെ പൂർത്തീകരിക്കാൻ   സാധിച്ചു എന്നതിൽ ഈ കലാകാരന്മാർ  അതിയായി സന്തോഷിക്കുന്നു. പിപ്പ്സും കുടുംബവും മികച്ച അഭിനയം ആണ് ഇതിൽ കാഴ്ച വെച്ചിരിക്കുന്നതെന്ന് സംവിധായകൻ കനെഷ്യസ് അത്തിപ്പോഴിയിൽ അഭിപ്രായപ്പെട്ടു.  എട്ടു വയസ്സുകാരി ഡോണ്‍ പിപ്പ്സ് ആണ് ഈ ഗാനം സഹോദരി ജെം പിപ്പ്സിനോടൊപ്പം ആലപിച്ചിരിക്കുന്നത്. വളരെ തന്മയത്വത്തോടെയുള്ള അഭിനയവുമാണ് കൊച്ചു ഡോണ്‍ കാഴ്ച വച്ചിരിക്കുന്നത് . ഗാനത്തിനോടുവിൽ കൊച്ചു ഡോണിനോടൊപ്പം  ഏതൊരു മരിയ ഭക്തനും  കരഞ്ഞു പോകും എന്നതിൽ യാതൊരു സംശയവുമില്ല. യു.കെയിലെ വളരെ പരിമിതമായ സാഹചര്യത്തിൽ നിർമ്മിച്ച ഈ ഗാനമെല്ലാം മരിയ ഭക്തർക്കും സമർപ്പിക്കുന്നതായി ഇതിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.