CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 2 Seconds Ago
Breaking Now

ദൈവദശകം ശതാബ്ദി ആഘോഷം; ബ്രിസ്റ്റോളിൽ നടന്ന സൌത്ത് വെസ്റ്റ് മേഖലാസമ്മേളനം വർണാഭമായി.

6170-ാം നമ്പർ യു.കെ എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെ ദൈവദശകം ശതാബ്ദി  ആഘോഷം വൈവിധ്യമായ പരിപാടികളോടെ ബ്രിസ്റ്റോളിൽ നടന്നു. ചെമ്പഴന്തി, കുമാരനാശാൻ എന്നി കുടുംബ യൂണിറ്റുകളുടെ സംയുക്തഭിമുഖ്യത്തിൽ നടന്ന സൌത്ത് വെസ്റ്റ് മേഖലാസമ്മേളനം ശാഖാ പ്രസിഡന്റ്‌ ശ്രീ.സുജിത് ഉദയൻ ഉദ്ഘാടനം ചെയ്തു.                              

തുടർന്ന് നടന്ന കുടുംബ സംഗമം, ശാഖാ സെക്രട്ടറി ശ്രീ.വിഷ്ണു നടേശൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാനും ശാഖാ  മാനേജിംങ്ങ്  കമ്മിറ്റി അംഗവുമായ ശ്രീ.ലൈജു രാഘവൻ അധ്യക്ഷനായിരുന്നു. ദൈവദശകത്തിന്റെ അർഥവും വ്യാകരണവും നടത്തി സുധാകരൻ പാലാ മുഖ്യ പ്രഭാക്ഷണം നടത്തിയത് വിജ്ഞാന പ്രഥമായി. വെബ്ലി "ഗുരു ദർശന" കുടുംബ യൂണിറ്റ് കൺവീനർ ശ്രീമതി.അനിത ബെന്നി, യു.കെ എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ്റ് പ്രസിഡന്റ്‌ അർജ്ജുൻ അരയകണ്ടി എന്നിവർ ആശംസ പ്രസംഗം നടത്തി.                                

യു.കെ വനിതാ സംഘം സെക്രട്ടറി കൂടിയായ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശ്രീമതി.ഹേമലത സുരേഷ് സ്വാഗതം പറഞ്ഞു. ശ്രീമതി.ശ്യാമള സതീശന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും ദൈവദശകം പദ്യപരായണ മത്സരവും നടന്നു.                         

ഉച്ച കഴിഞ്ഞു ഏഷ്യാനെറ്റ് ടി.വി താരം കുമാരി തുഷാര, ശ്രീലക്ഷ്മി,  ശ്രീനന്ദന എന്നിവരുടെ നൃത്യനൃത്ത്യങ്ങൾ  അരങ്ങേറിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ലണ്ടൻ മേഖലാസമ്മേളനം മാർച്ച് മാസം ക്രോയി ഡോണിൽ നടക്കുമെന്നു ശാഖാ ഭാരവാഹികൾ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.