CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 18 Seconds Ago
Breaking Now

ഒക്സ്മാസ്സിന്റെ (OXMAS) പത്താം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം യുക്മ പ്രസിഡന്റ്‌ ശ്രീ.വിജി പൈലി നിർവഹിച്ചു.

ഓക്സ് ഫോർഡ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ്  ന്യുഇയർ പരിപാടികളോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഒക്സ്മാസ്സിന്റെ  10-ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം യുക്മ പ്രസിഡന്റ്‌ ശ്രീ.വിജി പൈലി നിർവഹിച്ചു.                            

ഉച്ച തിരിഞ്ഞു 2 മണിയോടെ ആരംഭിച്ച പ്രോഗ്രാം വൈകിട്ട് 9 മണിയോടെ സമാപിച്ചു. ശ്രീ.വിവേക് റോയ്, രേഖാ കുര്യൻ എന്നിവരുടെ   കോർഡിനേഷനിൽ അണിയിച്ചൊരുക്കിയ ക്രിസ്തുമസ് ന്യുഇയർ പ്രോഗ്രാം മികച്ച നിലവാരം പുലർത്തി.                                      

യുക്മ റിജിയണൽ നാഷണൽ കലാമേലകളിൽ ഒക്സ്മാസ്സിൽ നിന്നും വിജയിച്ചവരെ ആദരിച്ചു. ഒക്സ്മാസ്സിന്റെ  10-ാംവാർഷികത്തിന്റെ ഭാഗമായി ഒക്സ്മസ്  ഏപ്രിൽ 6-ാം തീയതി നടത്തുന്ന കെ.എസ്‌ പ്രസാദ് ആൻഡ്‌ ടീമിന്റെ "സമ്മർ ഡ്രീംസ്" എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് ശ്രീ.വിജി കെ.പി യിൽ നിന്നും ശ്രീ.സാമുവൽ വർക്കി ഏറ്റു വാങ്ങി.                              

 

 കേരളകരയുടെ പ്രീയ താരങ്ങളായ അഫ്സൽ, ജ്യോത്സ്ന, മീരാ നന്ദൻ, തുടങ്ങിയവർ പങ്കെടുക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റ് കരസ്ഥമാക്കാൻ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.                             

വർഗീസ്‌ കെ. ചെറിയാൻ -07908544181 , രാജു റാഫേൽ-07578003080,  ജെയ്സണ്‍ കുര്യൻ- 07862273847, ബിബി തോമസ്‌-07868351072.




കൂടുതല്‍വാര്‍ത്തകള്‍.