CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 28 Seconds Ago
Breaking Now

പത്താം വാർഷിക നിറവിൽ സന്ദർ ലാൻഡ്‌ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ; ആഘോഷങ്ങൾ ജനുവരി പത്തിന്.

സന്ദർലാൻഡ്‌: മലയാളികളുടെ കുടിയേറ്റ ചരിത്രത്തിനു എന്നും അതിജീവിതത്തിന്റെ ഗന്ധവും സാഹസികതയുടെ മണവും ഉണ്ടായിരുന്നു. രണ്ടായിരത്തിന്റെ അവസാന പകുതിയിൽ യു.കെയുടെ മണ്ണിലേക്ക് നോർത്ത്  ഈസ്റ്റിന്റെ തണുത്തുറഞ്ഞ അന്തരീക്ഷത്തിലേക്ക് സ്വപ്‌നങ്ങൾ തേടിയുള്ള മലയാളിയുടെ യാത്രയിൽ ആതുരസേവനത്തിന്റെ ത്വരയോടെ ജീവിച്ചു ശീലിച്ച ഒരു പറ്റം നേഴ്സുമാരുടെ ഹൃദയസ്പർശം ഉണ്ടായിരുന്നു. അവരെ പിൻപറ്റി വന്നണഞ്ഞ ഒരു പറ്റം ജീവിതങ്ങൾ ഉണ്ടായിരുന്നു. പത്താണ്ടുകൾ പിന്നിട്ടപ്പോൾ അവർക്ക് വന്ന മാറ്റം സമ്പത്തിലും ജീവിത ശൈലിയിലും പ്രതിഭലിച്ചു. 2014-ന്റെ ഒരു സായന്തനത്തിൽ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രസ്ഥാനം,അതിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങൾ ഉൾക്കൊണ്ടുതന്നെ മൂല്യങ്ങളിൽ അണുവിട മാറാതെ എന്നും അഭംഗുരം ജൈത്രയാത്ര തുടർന്നു.                     

കഴിഞ്ഞ പത്ത് വർഷകാലം, സന്ദർലാൻഡ്‌ ഇന്ത്യൻ  കൾച്ചറൽ  അസോസിയേഷൻ എന്ന പേരിൽ പ്രതികൂല അവസ്ഥകളെ തട്ടിമാറ്റി കൊണ്ട് തന്നെ ജനുവരി 10 ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ സന്ദർലാൻഡ്‌ സെന്റ്‌.എയിഡൻസ് സ്കൂൾ ഹാളിൽ തുടങ്ങുന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ ജോലിചെയ്യുന്നവരുടെ സാന്നിധ്യത്തിൽ സമ്പന്നമാകും. സന്ദർലണ്ടിലെ മുഴുവൻ മലയാളികളെയും പ്രതിനിധീകരിച്ച സ്നേഹ കൂട്ടയ്മ്മക്ക് കരുത്തു പകരാൻ വിവിധ അസോസിയേഷൻ അംഗങ്ങളും പങ്കെടുക്കുന്ന  ചടങ്ങിൽ കഴിഞ്ഞ പത്തു വർഷകാലം അസോസിയേഷന്റെ സാരഥ്യം വഹിച്ചവർക്ക് അംഗീകാരം നല്കി സ്വീകരിക്കും. വിവധ കലാസംസാരിക പരിപാടികളുടെ വർണ്ണ പൊലിമയിൽ നടക്കുന്ന സംസാരിക കൂട്ടയ്മ്മക്ക് നിറം ചാർത്താൻ വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഗ്രേസ് ഒാർക്കസ്ട്ര സൌത്താംപ്റ്റൻ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ഭാരതീയ സംസ്കാരത്തിന്റെ ഭാവങ്ങൾ പേറുന്ന സ്നേഹ കൂട്ടായ്മയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.