CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 59 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ സ്നേഹ സന്ധ്യ 2014" വർണ്ണാഭമായി ആഘോഷിച്ചു.

ബ്രിസ്റ്റോൾ സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങളോട്  അനുബന്ധിച്ചു നടത്തിയ സ്നേഹസന്ധ്യ വർണ്ണാഭമായി ആഘോഷിച്ചു. ശനിയാഴ്ച ന്യു മാൻ ഹാളിൽ വെച്ച് നടത്തിയ ആഘോഷ പരിപാടികൾ സെന്റ്‌ തോമസ്‌ മാർത്തോമ ഇടവക വികാരി ഫാ.കെ.പി.ജോണ്‍സൺ തിരിതെളിക്കുകയും മുഖ്യ പ്രഭാക്ഷണം നടത്തുകയും ചെയ്തു.                                

തുടർന്ന് ഇടവക  വികാരി ഫാ.മാത്യു അബ്രാഹമിന്റെ അധ്യക്ഷ പ്രസംഗത്തിനു  ശേഷം വൈക്കിട്ട് നാലു മണി മുതൽ ആരംഭിച്ച കലാപരിപാടികൾ രാത്രി 10 മണി വരെ നീണ്ടു നിന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ സ്നേഹസന്ധ്യക്ക് മാറ്റേകി.                            

കേരളത്തിന്റെ തനതു കലാരൂപങ്ങൾ ശാസ്ത്രീയ ശൈലിയിൽ കോർത്തിണക്കിയ  ഓപ്പണിംഗ് ഡാൻസ് , നേറ്റിവിറ്റി, ബോളി വുഡ് ഫ്യൂഷൻ ഡാൻസ് സ്കിറ്റുകൾ, കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഇൻസ്റ്റ്രുമെന്റൽ മ്യൂസിക്‌, പാട്ടുകൾ, എന്നിവ സദസിന്റെ മുക്തകണ്ഠ പ്രശംസക്കു പാത്രമായി.                     

വിനോദ് മാത്യു, അനിൽ ടീമിന്റെ കോമഡി സ്കിറ്റ്, കോമഡി ഡാൻസ്   എന്നിവ സദസ്സിന്റെ കൈയടി നേടിയെടുത്തു. ഇടവകയുടെ ക്വയർ ടീം ആലപിച്ച ഗാനങ്ങൾ പരിപാടികൾക്ക് കൂടുതൽ ഇമ്പ മേകി                            

തുടർന്ന് വിവധ സണ്‍‌ഡേ സ്കൂൾ മത്സര പരിപാടികളുടെ സമ്മാന ദാനം ബഹു. വികാരി നിർവഹിച്ചു. ബിജോയ്‌ ജോർജ് "സ്നേഹസന്ധ്യ 2014" വൻ വിജയമാക്കിതീർത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.                   

പ്രോഗ്രാം  കോർഡിനേറ്റർ റെജി  തോമസിനെയും കൊറിയോഗ്രാഫർ നീതു എൽദോസിനെയും പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് സ്നേഹ വിരുന്നോട് കൂടി പരിപാടികൾ സമാപിച്ചു.

കൂടുതൽ ഫോട്ടോസിനു വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.