CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Minutes 11 Seconds Ago
Breaking Now

മുന്നോക്ക സംവരണം-യു.പി.എ സർക്കാർ പൂഴ്ത്തിവെച്ച സിൻഹോ കമ്മീഷൻ റിപ്പോർട്ട്‌ പുറത്തുവിടണം: ഷെവലിയർ വി.സി.സെബാസ്റ്റ്യൻ.

കൊച്ചി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്നവർക്ക് സർക്കാർ സർവീസിലും വിദ്യാഭാസ മേഖലകളിലും സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചു 2010 ജൂലൈ 22-നു യു.പി.എ സർക്കാർ മുമ്പാകെ സമർപ്പിച്ച എസ്.ആർ സിൻഹോ  കമ്മീഷൻ റിപ്പോർട്ട്  വർഷങ്ങൾ കഴിഞ്ഞിട്ടും വെളിച്ചം കാണാത്തതിൽ ദുരൂഹതകൾ ഉണ്ടെന്നും ഉടൻ പുറത്ത് വിടാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി സെബാസ്റ്റ്യൻ അഭ്യർഥിച്ചു. 2006 ജൂലൈയിലാണ് യു.പി.എ സർക്കാർ  റിട്ടയേട് മേജർ എസ്.ആർ സിൻഹോ അധ്യക്ഷനായി മുന്നോക്ക സമുദായ വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്ക മാനദണ്ഡം നിർണ്ണയിക്കുക, ഇവർക്കുള്ള ക്ഷേമ പദ്ധതികൾ നിർദ്ദേശിക്കുക സർക്കാർ ജോലികളിലും വിദ്യാഭാസ തലങ്ങളിലും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ജോലികൾ ഉറപ്പാക്കാനുള്ള  നിർദ്ദേശങ്ങൾ സമർപ്പിക്കുക, ശുപർശകളിൽ മേലുള്ള  ഭരണഘടനാപരവും നിയമപരവുമായ പ്രയോഗിക നടപടികൾക്കുള്ള വിശദാംശങ്ങൾ നല്കുക എന്നി മാർഗ നിർദ്ദേശങ്ങൾ നല്കിയാണ് സിൻഹോ കമ്മീഷനെ നിയമിച്ചത്. നിശ്ചിത സമയ പരിധിക്കുള്ളിൽ റിപ്പോർട്ട് സമർപിക്കുവൻ കമ്മീഷനു സാധിക്കാതെ വരികയും പലതവണകളിലായുള്ള അപേക്ഷപ്രകാരം കമ്മീഷൻ കാലാവധി 2010 ജൂലൈ 31 വരെ നീട്ടുകയും ചെയ്തു. 22 ജൂലൈ 2010 ത്തിൽ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി മുകൾ വാസനിക് മുമ്പാകെ സിൻഹോ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തിലെ 27 സംസ്ഥാനങ്ങളിൽ പഠന കാലയളവിൽ കമ്മീഷൻ സീറ്റിംഗ് നടത്തി. മഹാ രാഷ്ടീയത്തിൽ സാമ്പത്തിക പിന്നോക്കമുള്ള മുന്നോക്ക വിഭാഗകാർക്ക്‌ നല്കുന്ന വിദ്യാഭാസ ആനുകൂല്യങ്ങളെകുറിച്ചും രാജസ്ഥാൻ സർക്കാർ നല്കുന്ന വിവധ ക്ഷേമ പദ്ധതികളെ കുറിച്ചും പത്ര സമ്മേളനം നടത്തി കമ്മിഷൻ പ്രത്യേകം ചൂണ്ടികാട്ടുകയുണ്ടായി. എന്നാൽ കമ്മീഷൻ 2010 ജൂലൈ 22 നു സമർപ്പിച്ച റിപ്പോർട്ട് യു.പി.എ സർക്കാർ  പൂഴ്ത്തിവേക്കുകയാണ് ചെയ്തത്‌. നരേന്ദ്ര മോഡി സർക്കാറും റിപ്പോർട്ട് ഔദ്ദ്യോഗികമായി പ്രസിദ്ധപ്പെടുത്തി. തുടർനടപടികൾ സ്വീകരിക്കാത്തത് ദുരൂഹതയേറുന്നു വന്നു ഷെവലിയർ വി.സി സെബാസ്റ്റ്യൻ ആരോപിച്ചു.  മുന്നോക സമുദായത്തിലെ സാമ്പത്തികമായി പിന്നോകം നില്കുന്നവർക്ക് സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപെട്ടുകൊണ്ടുള്ള നായർ സർവിസ് സോസൈറ്റിയുടെ നിലപാടുകൾ സ്വാഗതാർഹമാണ്. സിൻഹോ കമ്മീഷൻ റിപ്പോർട്ടിലെ നിരദ്ദേശങ്ങൾ ഔദ്ദ്യോഗികമായി വെളിപ്പെടുത്തി നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും റിപ്പോർട്ടിലെ വിശദാംശങ്ങൾക്കായി കേന്ദ്ര വിവരാകാശ കമ്മീഷനെയും, കോടതിയെയും ഇന്ത്യൻ ക്രിസ്ത്യൻ നാഷണൽ കൌണ്‍സിൽ സമീപിക്കുമെന്നും സെക്രട്ടറി ജനറൽ ഷെവലിയർ വി.സി സെബാസ്റ്റ്യൻ പറഞ്ഞു.  




കൂടുതല്‍വാര്‍ത്തകള്‍.