CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 48 Seconds Ago
Breaking Now

സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ബോണാൻസ്സ 2014" വർണ്ണോജ്വലമായി സമാപിച്ചു. പാരിഷ് ഡേ ഫെബ്രുവരി 21 ശനിയാഴ്ച്ച.

സന്ദർലാണ്ട്: യേശുവിന്റെ ജനനതിരുനാളിന്റെ മാധുര്യവും ജീവിത വിശുദ്ധിയും നിത്യേനയുള്ള ജീവിതത്തിൽ പകർത്തുവൻ എന്നും മലയാളി കത്തോലിക്ക സമൂഹം മുന്നിൽ നിന്നിട്ടുണ്ട്. ഡിസംബർ 27 ശനിയാഴ്ച്ച വൈകുന്നേരം 7-നു തുടങ്ങിയ ക്രിസ്തുമസ് സയ്യാഹ്ന്നം വിവിധ സാംസ്‌കാരിക പരിപാടികളോടെ അവസാനിച്ചു. സെന്റ്‌.ജോസഫ്‌ പാരിഷ് വികാരി.ബഹു.ഫാ.മൈക്കിൽ മക്കൊയിയുടെ സന്ദേശത്തോടെ തുടങ്ങിയ പരിപാടികൾക്ക് സന്ദർലാണ്ട്  മലയാളി കത്തോലിക്കാരുടെ ലൈവ് ഓർക്കെസ്ട്രയുടെ അകമ്പടിയോടെ നടന്ന ക്രിസ്തുമസ് കരോൾ കുട്ടികളുടെയും മുതിർന്നവരുടെയും ഗാനലപനത്തോടെ ഓർമയിൽ എന്നും തങ്ങിനില്ക്കുന്ന ക്രിസ്തുമസ് അനുഭവമായി മാറി. പാരിഷ് കമ്മിറ്റി അംഗംങ്ങളുടെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് ഡിന്നർ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.                             

ഫെബ്രുവരി 21 ശനിയാഴ്ച്ച നടക്കുന്ന പാരിഷ് ഡേയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. രാവിലെ പത്തുമണിയോടെ വിശുദ്ധ കുർബാനയോടെ തുടങ്ങുന്ന പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ബൈബിൾ ക്വിസ്സ് ഉണ്ടായിരിക്കുന്നതും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്. സെന്റ്‌.ജോസഫ്‌ ചർച്ച്  വികാരി ഫാ.മൈക്കിൽ മുഖ്യാഥിതിയാകുന്ന ചടങ്ങിൽ ന്യൂ കാസ്സിൽ രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഫാ സജി തോട്ടത്തിൽ അധ്യക്ഷത വഹിക്കും.  




കൂടുതല്‍വാര്‍ത്തകള്‍.