CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 6 Seconds Ago
Breaking Now

സ്വാന്‍സി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

അവിസ്മരണീയമായ പ്രോഗ്രാമുകളും ക്രിസ്തുമസ് നേറ്റിവിറ്റി കണ്‍സെര്‍ട്ടും ന്യൂഇയര്‍ ഡിന്നറും ഒക്കെയായി സ്വാന്‍സിയിലെ മലയാളികള്‍

സ്വാന്‍സി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ന്യൂഇയറും സംയുക്തമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച കലാവിരുന്നും സ്‌റ്റേജ് പ്രോഗ്രാമുകളും രാവേറെ ചെന്നാണ് അവസാനിച്ചത്. അസോസിയേഷനിലെ നാല്‍പ്പതോളം കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേ അത്യാകര്‍ഷകമായിരുന്നു.

കലാപരിപാടികള്‍ക്ക് മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോജി ജോസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബിജു വിതയത്തില്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, അസോസിയേഷന്‍ രക്ഷാധികാരി പീറ്റര്‍ ബാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ട്രഷറര്‍ ജേക്കബ് ജോണ്‍, അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായ ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, ട്രഷറര്‍ റെജി ജോസഫ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിനു ശേഷം നടന്ന ക്രിസ്തുമസ് കണ്‍സര്‍ട്ട് കാണികളുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി. നാല്പതോളം കുട്ടികളെ മനോഹരമായി പരിശീലിപ്പിച്ചെടുത്ത ബിജു മാത്യു, ജിജി ജോര്‍ജ്ജ്, ബിനോജി ആന്റണി, ജീന സെബാസ്റ്റ്യന്‍ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു. തുടര്‍ന്ന്! അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങളും, സംഗീതപരിപാടികളും ഏവരും മനം നിറയെ ആസ്വദിക്കുകയുണ്ടായി.

രുചിയേറിയ പുതുവത്സര ഡിന്നറിനു ശേഷം വളരെ മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച അനുഭൂതികളും ഏറ്റു വാങ്ങിയാണ് ഏവരും സ്വഭവനങ്ങളിലേക്ക് യാത്രയായത്.

 

ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

 




കൂടുതല്‍വാര്‍ത്തകള്‍.