CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 40 Seconds Ago
Breaking Now

ഷൂസ്ബറി രൂപത ക്‌നാനായ ചാപ്ലിൻ ആയി നിയമിതനായത് ദൈവഹിതം ; ഫാദര്‍ സജി മലയില്‍ പുത്തൻപുരയിൽ.

ഷൂസ്ബറി രൂപത ക്‌നാനായ ചാപ്ലിൻ  ആയി തന്നെ നിയമിചത് യുകെ യിലെ മുഴുവന്‍ ക്‌നാനായക്കാരുടെയും പ്രാര്‍ത്ഥന കൊണ്ടാണെന്ന് ഫാദര്‍ സജി പുത്തൻപുരയിൽ പറഞ്ഞു . ലിവപൂളിലെ വിസ്‌ടോന്‍  ടൌണ്‍ ഹാളില്‍ നടന്ന ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റിന്റെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് അച്ഛന്‍ ഇതു പറഞ്ഞത് .

അംഗങ്ങള്‍ പുതിയ ചാപ്ലിന്‍ നിയമനവും ആയി ഒട്ടേറെ സംശയങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു  ഷൂസ്ബറി രൂപതയ്ക്ക് പുറത്തു ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ തന്നെ ആയിരിക്കും തുടരുന്നത് എന്ന് അച്ഛന്‍ പറഞ്ഞു.

 UK യില്‍  ക്‌നാനായ മിഷനു വേണ്ടി ഉള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ തുടരണം എന്ന് യോഗത്തില്‍ സംസാരിച്ച UKKCA പ്രസിഡണ്ട് ബെന്നി മാവേലി പറഞ്ഞു. മറ്റെല്ലാ യുണിറ്റില്‍ നിന്നും ആസ്ഥാന മന്ദിരം വാങ്ങാന്‍ 65% പേരുടെ സഹകരണം ലഭിച്ചപ്പോള്‍ ലിവര്‍പൂള്‍ യുണിറ്റില്‍ നിന്നും 88% സഹകരണം ഉറപ്പാക്കിയ ലിവര്‍പൂള്‍ യുണിറ്റിലേ അംഗങ്ങളെ  ബെന്നി മാവേലി അഭിനന്ദിച്ചു . ലിവര്‍പൂളിലെ  ക്‌നാനായ സമൂഹം UKKCA  ട്രഷര്‍ ആയി ജയിപ്പിച്ച സജി തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ UKKCA  യ്ക്ക് വലിയ മുതല്‍ കൂട്ടായി മാറിയിട്ടുണ്ട് എന്നും ബെന്നി പറഞ്ഞു .

 

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ നേതൃത്തത്തില്‍ നടന്ന ദിവൃബലിയോട് കൂടി ആണ് ആരംഭിച്ചത് പിന്നിട് നടന്ന സാംസ്‌കാരിക സമ്മേളനത്തിനു ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സോജന്‍ തോമസ് അദൃക്ഷത വഹിച്ചു , ഫാദര്‍ സജി പുത്തന്‍പുരയില്‍ ,ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍. UKKCA പ്രസിഡന്റ് ബെന്നി മാവേലി ,UKKCA  ട്രഷര്‍ സജി തോമസ് , എന്നിവര്‍ സംസാരിച്ചു ജോര്‍ജ്കുട്ടി , സ്വാഗതവും , സാജു ലുകോസ്  നന്ദിയും പറഞ്ഞു പിന്നിട് നടന്ന കാല പരിപാടികളില്‍ കുട്ടികളും വലിയവരും വിവിത കല പരിപാടികള്‍ അരങ്ങേറി GCSC പ്ലസ് ടു പരിക്ഷകളില്‍ വിജയം നേടിയ കുട്ടികളെ യോഗത്തില്‍ ആദരിച്ചു  വിഭവസമൃദ്ധമായ സദൃയും എല്ലാവരും ആസ്വദിച്ചു. നടവിളിയോട് കൂടി പരിപാടികള്‍ അവസാനിച്ചു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.